വോട്ട് ഗുരുവായൂരിലേക്ക്; മാറ്റത്തിന് പിന്നിലെ കാരണം വ്യക്തമാക്കി സുരേഷ് ഗോപിയുടെ ഓഫീസ്

വോട്ട് ഗുരുവായൂരിലേക്ക്; മാറ്റത്തിന് പിന്നിലെ കാരണം വ്യക്തമാക്കി സുരേഷ് ഗോപിയുടെ ഓഫീസ്
Feb 23, 2026 04:54 PM | By Krishnapriya S R

തൃശൂർ: (truevisionnews.com) ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തൃശൂരിലും തദ്ദേശ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരത്തും വോട്ട് രേഖപ്പെടുത്തിയ കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ വോട്ട് ഇപ്പോൾ ഗുരുവായൂരിലേക്ക് മാറിയത് രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെക്കുന്നു.

വോട്ട് മാറ്റവുമായി ബന്ധപ്പെട്ട അനിശ്ചിതത്വങ്ങൾക്ക് സുരേഷ് ഗോപിയുടെ ഓഫീസ് തന്നെ ഔദ്യോഗികമായി വിശദീകരണം നൽകി. ലോക്‌സഭാ തിരഞ്ഞെടുപ്പ് സമയത്ത് നെട്ടശ്ശേരിയിലെ വാടക വീടിന്റെ വിലാസത്തിലായിരുന്നു സുരേഷ് ഗോപിക്ക് വോട്ടുണ്ടായിരുന്നത്.

എന്നാൽ ആ വീട് വിൽപന നടത്തിയതോടെയാണ് ഗുരുവായൂരിലെ സ്വന്തം ഫ്ലാറ്റിലേക്ക് വോട്ട് മാറ്റാൻ തീരുമാനിച്ചത്. അതേസമയം, അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെ വോട്ട് തിരുവനന്തപുരത്തേക്ക് മാറ്റിയിട്ടുണ്ട്.

പുതിയ വോട്ടർ പട്ടിക പ്രകാരം ഗുരുവായൂർ ദേവസ്വം ബോർഡ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ 697-ാം നമ്പർ വോട്ടറായാണ് സുരേഷ് ഗോപിയെ ചേർത്തിരിക്കുന്നത്. ഗുരുവായൂരിലെ സ്വന്തം ഫ്ലാറ്റായ 'അച്യുത'ത്തിന്റെ വിലാസത്തിലാണ് ഈ മാറ്റം.

എന്നാൽ ഓരോ തിരഞ്ഞെടുപ്പിലും വോട്ട് പലയിടത്താണെന്നത് ചൂണ്ടിക്കാട്ടി കോൺഗ്രസ് നേതാവ് അനിൽ അക്കരെ പരിഹാസവുമായി രംഗത്തെത്തി. ഒരു വർഷത്തിനിടെ മൂന്ന് സ്ഥലങ്ങളിലായി വോട്ട് മാറുന്നതിനെ 'കുമ്പിടി' എന്ന കഥാപാത്രത്തോടാണ് അനിൽ അക്കരെ ഉപമിച്ചത്.

ലോക്‌സഭയിൽ തൃശൂരിലും തദ്ദേശത്തിൽ തിരുവനന്തപുരത്തും വോട്ട് ചെയ്തയാൾ നിയമസഭാ തിരഞ്ഞെടുപ്പാകുമ്പോഴേക്കും ഗുരുവായൂരിലേക്ക് മാറിയത് രാഷ്ട്രീയ തന്ത്രമാണെന്നും അദ്ദേഹം ആരോപിച്ചു.

The fact that Suresh Gopi's vote has now shifted to Guruvayur is a matter of debate

Next TV

Related Stories
കോഴിക്കോട് വലിയങ്ങാടിയില്‍ കെട്ടിടത്തിന്റെ സ്ലാബ് തകർന്നു വീണുണ്ടായ അപകടം; മരണം നാലായി

Feb 23, 2026 06:35 PM

കോഴിക്കോട് വലിയങ്ങാടിയില്‍ കെട്ടിടത്തിന്റെ സ്ലാബ് തകർന്നു വീണുണ്ടായ അപകടം; മരണം നാലായി

കോഴിക്കോട് വലിയങ്ങാടിയില്‍ കെട്ടിടത്തിന്റെ സ്ലാബ് തകർന്നു വീണുണ്ടായ അപകടം, മരണം...

Read More >>
കോഴിക്കോട് വലിയങ്ങാടിയിൽ കോർപറേഷൻ കെട്ടിടം തകർന്ന സംഭവം; കേസെടുത്ത് കോഴിക്കോട് ടൗൺ പൊലീസ്

Feb 23, 2026 05:52 PM

കോഴിക്കോട് വലിയങ്ങാടിയിൽ കോർപറേഷൻ കെട്ടിടം തകർന്ന സംഭവം; കേസെടുത്ത് കോഴിക്കോട് ടൗൺ പൊലീസ്

വലിയങ്ങാടിയിൽ കോർപറേഷൻ കെട്ടിടം തകർന്ന സംഭവം, കേസെടുത്ത് കോഴിക്കോട് ടൗൺ...

Read More >>
 പ്രകൃതിവിരുദ്ധ ലൈംഗിക പീഡനം; ടൈലർക്ക് 13 വർഷം കഠിനതടവും 17000 രൂപ പിഴയും ശിക്ഷ

Feb 23, 2026 05:02 PM

പ്രകൃതിവിരുദ്ധ ലൈംഗിക പീഡനം; ടൈലർക്ക് 13 വർഷം കഠിനതടവും 17000 രൂപ പിഴയും ശിക്ഷ

പ്രകൃതിവിരുദ്ധ ലൈംഗിക പീഡനം; ടൈലർക്ക് 13 വർഷം കഠിനതടവും പിഴയും...

Read More >>
'ഗാന്ധി ദൈവം തമ്പുരാനോ?, മണ്ടത്തരം പറയാതെ, ഗാന്ധിജി ഒരു ചുക്കുംചെയ്തിട്ടില്ല'; രാഷ്ട്രപിതാവിനെ അവഹേളിച്ച് പി.സി. ജോർജ്

Feb 23, 2026 04:00 PM

'ഗാന്ധി ദൈവം തമ്പുരാനോ?, മണ്ടത്തരം പറയാതെ, ഗാന്ധിജി ഒരു ചുക്കുംചെയ്തിട്ടില്ല'; രാഷ്ട്രപിതാവിനെ അവഹേളിച്ച് പി.സി. ജോർജ്

'ഗാന്ധി ദൈവം തമ്പുരാനോ?,ഗാന്ധിജി ഒരു ചുക്കുംചെയ്തിട്ടില്ല, രാഷ്ട്രപിതാവിനെ അവഹേളിച്ച് പി.സി....

Read More >>
Top Stories

News Roundup