കോഴിക്കോട്: (https://truevisionnews.com/) വീടിന്റെ ടെറസിൽ കഞ്ചാവ് ചെടികൾ വളർത്തിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. തലയാട് സ്വദേശി അഭിനവ് വിജയൻ ആണ് പിടിയിലായത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ബാലുശ്ശേരി പോലീസ് ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് ടെറസിൽ വളർത്തിയിരുന്ന പത്തോളം കഞ്ചാവ് ചെടികൾ കണ്ടെത്തിയത്.
പ്രതിയെ ചോദ്യം ചെയ്തുവരികയാണെന്നും ഇയാൾ മുൻപും ഇത്തരം ഇടപാടുകളിൽ ഏർപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്നും പോലീസ് അറിയിച്ചു.
Youth arrested for cultivating cannabis on terrace of house in Kozhikode
































