കോഴിക്കോട്: ( www.truevisionnews.com ) കോഴിക്കോട് വലിയങ്ങാടിയിൽ കെട്ടിടത്തിന്റെ കോൺക്രീറ്റ് സ്ലാബ് തകർന്നുവീണുണ്ടായ അപകടത്തിൽ മരണം മൂന്നായി. ജബ്ബാര്‍, അഷ്റഫ്, ബഷീര്‍ എന്നിവരാണ് മരിച്ചത്. അപകടത്തിൽ പരിക്കേറ്റ 5 പേരെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇവരിൽ മൂന്ന് പേരുടെ മരണമാണ് ഇപ്പോള്‍ സ്ഥിരീകരിച്ചിരിക്കുന്നത്. ബീച്ചിലെ പഴയ പാസ്പോർട്ട് ഓഫീസ് കെട്ടിടമാണ് തകർന്നുവീണത്.
മരിച്ച ഇരുവരും ലോഡിങ്ങ് തൊഴിലാളികളാണ്. കിനാശ്ശേരി സ്വദേശിയാണ് ജബ്ബാര്‍. തൊട്ടടുത്തുള്ള സ്ഥാപനത്തിന്‍റെ ഗോഡൌണായി പ്രവര്‍ത്തിച്ചു വരികയായിരുന്നു ഈ കെട്ടിടം. ഇവിടേക്കുള്ള സാധനങ്ങള്‍ ഇറക്കിയതിന് ശേഷം ഷട്ടറിനോട് ചേര്‍ന്നുള്ള തറയിലിരുന്ന് വിശ്രമിക്കുകയായിരുന്നു ഇവര്‍. ആ സമയത്താണ് കെട്ടിടത്തിന്‍റെ സ്ലാബ് തകര്‍ന്നു വീണത്. ഏഴുപേരിൽ രണ്ട് പേര്‍ക്ക് ഓടി മാറാൻ സാധിച്ചു. എന്നാൽ ബാക്കി 5 പേരുടെ മുകളിലേക്ക് സ്ലാബ് പതിക്കുകയായിരുന്നു.
സ്ലാബ് തകര്‍ന്ന് വീണത് രണ്ട് തൊഴിലാളുകളുടെ തലയിലേക്കെന്ന് ദൃക്‌സാക്ഷി. ശബ്ദം കേട്ടയുടനെ തൊഴിലാളികള്‍ പുറത്തേക്ക് ഓടാന്‍ ശ്രമിച്ചതാണ് സ്ലാബിനുള്ളില്‍ കുടുങ്ങാന്‍ കാരണമെന്ന് ദൃക്‌സാക്ഷി പറഞ്ഞു.
"ശബ്ദം കേട്ടതോടെ പുറത്തേക്കോടി, ഓടിയില്ലായിരുന്നെങ്കില്‍ ഒന്നും പറ്റില്ലായിരുന്നു. അഞ്ച് പേര്‍ ഉണ്ടായിരുന്നു. ഒരാളുടെ കാല് കുടുങ്ങി. ഒരാളുടെ തലയിലേക്കാണ് വീണത്," ദൃക്‌സാക്ഷി പറഞ്ഞു.
Three dead in building's concrete slab collapse accident in Valiyangadi, Kozhikode

































