'സദസില്‍ ഉള്ളതില്‍ കൂടുതല്‍ ആളുകള്‍ വേദിയില്‍; കോണ്‍ഗ്രസ് ഇത് ശ്രദ്ധിക്കേണ്ട കാര്യമാണ്' - പ്രേംകുമാര്‍

'സദസില്‍ ഉള്ളതില്‍ കൂടുതല്‍ ആളുകള്‍ വേദിയില്‍; കോണ്‍ഗ്രസ് ഇത് ശ്രദ്ധിക്കേണ്ട കാര്യമാണ്'  - പ്രേംകുമാര്‍
Feb 17, 2026 08:20 PM | By VIPIN P V

കോട്ടയം: ( www.truevisionnews.com ) ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്ത് നിന്ന് മാറ്റിയതിന് പിന്നാലെ നടൻ പ്രേംകുമാർ കോൺഗ്രസ് വേദിയിൽ. കോൺഗ്രസ് സംഘടിപ്പിച്ച സംസ്കാര സാഹിതിയിലാണ് പ്രേംകുമാർ പങ്കെടുത്തത്. സദസിനെക്കാൾ കൂടുതൽ ആളുകൾ വേദിയിൽ ഉണ്ടാകുന്നത് നിങ്ങൾ ശ്രദ്ധിക്കേണ്ട ഒന്നാണെന്നും, രാഷ്ട്രീയം സംസാരിക്കാനുള്ള വേദി ആയിരുന്നെങ്കിൽ ഞാൻ ഇവിടെ വരില്ലായിരുന്നു എന്നും പ്രേംകുമാർ പറഞ്ഞു.

അതിരുകൾ ഇല്ലാത്ത ആവിഷ്കാര സ്വാതന്ത്ര്യം ഉണ്ടാകണം എന്ന് ആഗ്രഹിക്കുന്ന ആളാണ് ഞാൻ. അഭിപ്രായം പറയാൻ ഉള്ള സ്വാതന്ത്ര്യം ഏറ്റവും പ്രധാന്യമാണ് എന്നും പ്രേംകുമാർ പറഞ്ഞു. കോൺഗ്രസ് നെഹ്‌റുവിൻ്റെ ആശയം പറയുന്നവരാണ്. നെഹ്‌റുവിനെ പോലെ ഇത്ര ദീർഘ വീക്ഷണം ഉള്ള ഒരു നേതാവിനെ നമുക്ക് അധികം ഒന്നും ചൂണ്ടികാണിക്കാൻ സാധിക്കില്ല. അദ്ദേഹത്തിൻ്റെ കാഴ്ചപ്പാടുകൾ തന്നെയാണ് ഇന്നും ഇന്ത്യയെ മുന്നോട്ട് നയിക്കുന്ന ഊർജ സ്രോതസെന്നും പ്രേംകുമാർ ചൂണ്ടിക്കാട്ടി.

ജനാധിപത്യം വെല്ലുവിളി നേരിടുന്ന കാലമാണിത്. എഴുത്തുകാരൻ്റെ സ്വന്തന്ത്ര്യo ഇല്ലാതാകുന്നത് ഫാസിസമാണ്. അതൊരു പ്രത്യേക ഭരണകൂടത്തിൻ്റെ കാര്യമല്ല, കലാകാരൻ്റെ സ്വാതന്ത്ര്യം ആര് തടഞ്ഞാലും അത് ഫാസിസമാണ് എന്നും പ്രേംകുമാർ പറഞ്ഞു. വിവേകാനന്ദൻ ഭ്രാന്തലയം എന്ന് വിളിച്ച കേരളം ഇങ്ങനെ മാറിയതിൽ കലാകാരന്മാർക്ക് വലിയ പങ്ക് ഉണ്ട്. ഇന്ന് അതിനെ പിന്നോട്ട് അടിക്കാൻ നോക്കുന്നു എന്നും അദ്ദേഹം ഓർമപ്പെടുത്തി.

എൻ്റെ അടുത്തിരുന്ന കുട്ടികളുടെ ജാതിയും മതവും എനിക്ക് അറിയില്ല. ഡോക്ടർമാരുടെയോ ഡ്രൈവർ മാരുടെയോ ജാതിയും മതവും നമ്മൾ അന്വേഷിക്കാറില്ല. പക്ഷേ, പകയും വിദ്വേഷവും പടർത്തുന്നവരെ ശ്രദ്ധിക്കണം. വർഗീയതയ്ക്ക് എതിരെ ഉള്ള പോരാട്ടത്തിൽ ഒന്നിച്ചു നിന്ന് പോകേണ്ട പ്രസ്ഥാനങ്ങളാണ് കോൺഗ്രസും കമ്യൂണിസ്റ്റ്‌ പ്രസ്ഥാനങ്ങളും. രാജ്യത്ത് ഇതിന് ബദലാണ് കോൺഗ്രസ്‌. എന്നാലും ഇടതുപക്ഷത്തിന് അതിൻ്റേതായ പങ്കുണ്ടെന്നും പ്രേംകുമാർ കൂട്ടിച്ചേർത്തു.

premkumar in congress venue kpcc

Next TV

Related Stories
പത്തനംതിട്ടയിൽ അഞ്ച് വയസ്സുകാരിയെ കനാലിലെറിഞ്ഞ് കൊല്ലാൻ ശ്രമം; പിതാവ് അറസ്റ്റിൽ

Feb 17, 2026 10:41 PM

പത്തനംതിട്ടയിൽ അഞ്ച് വയസ്സുകാരിയെ കനാലിലെറിഞ്ഞ് കൊല്ലാൻ ശ്രമം; പിതാവ് അറസ്റ്റിൽ

പത്തനംതിട്ടയിൽ അഞ്ച് വയസ്സുകാരിയെ കനാലിലെറിഞ്ഞ് കൊല്ലാൻ ശ്രമം; പിതാവ്...

Read More >>
പ്രസവ ശസ്ത്രക്രിയക്കിടെ കുഞ്ഞ് മരിച്ച സംഭവം; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യവകുപ്പ് മന്ത്രി

Feb 17, 2026 10:17 PM

പ്രസവ ശസ്ത്രക്രിയക്കിടെ കുഞ്ഞ് മരിച്ച സംഭവം; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യവകുപ്പ് മന്ത്രി

പ്രസവ ശസ്ത്രക്രിയക്കിടെ കുഞ്ഞ് മരിച്ച സംഭവം; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യവകുപ്പ്...

Read More >>
എകെജി സ്മൃതി മ്യൂസിയം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

Feb 17, 2026 09:54 PM

എകെജി സ്മൃതി മ്യൂസിയം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

എകെജി സ്മൃതി മ്യൂസിയം മുഖ്യമന്ത്രി ഉദ്ഘാടനം...

Read More >>
ജയലക്ഷ്മി സിൽക്സിലെ തീ നിയന്ത്രണ വിധേയമാക്കി; രണ്ട് നിലകൾ പൂർണ്ണമായും കത്തിയമർന്നു

Feb 17, 2026 09:43 PM

ജയലക്ഷ്മി സിൽക്സിലെ തീ നിയന്ത്രണ വിധേയമാക്കി; രണ്ട് നിലകൾ പൂർണ്ണമായും കത്തിയമർന്നു

ജയലക്ഷ്മി സിൽക്സിലെ തീ നിയന്ത്രണ വിധേയമാക്കി; രണ്ട് നിലകൾ പൂർണ്ണമായും...

Read More >>
കാട്ടുപന്നികളെ വെടിവയ്ക്കൽ; സ്പോർട്സ് ലൈസൻസുള്ളവർക്ക് നിയന്ത്രണം ഏര്‍പ്പെടുത്തികൊണ്ടുള്ള ഉത്തരവ് മരവിപ്പിച്ചു

Feb 17, 2026 09:13 PM

കാട്ടുപന്നികളെ വെടിവയ്ക്കൽ; സ്പോർട്സ് ലൈസൻസുള്ളവർക്ക് നിയന്ത്രണം ഏര്‍പ്പെടുത്തികൊണ്ടുള്ള ഉത്തരവ് മരവിപ്പിച്ചു

സ്പോർട്സ് ലൈസൻസുള്ളവരുടെ നിയന്ത്രണം ഏര്‍പ്പെടുത്തികൊണ്ടുള്ള ഉത്തരവ്...

Read More >>
മലപ്പുറത്ത് കുളിക്കുന്നതിനിടെ വാട്ടർ ടാങ്ക് തകർന്നുവീണ് യുവാവിന് ദാരുണാന്ത്യം

Feb 17, 2026 08:38 PM

മലപ്പുറത്ത് കുളിക്കുന്നതിനിടെ വാട്ടർ ടാങ്ക് തകർന്നുവീണ് യുവാവിന് ദാരുണാന്ത്യം

മലപ്പുറത്ത് കുളിക്കുന്നതിനിടെ വാട്ടർ ടാങ്ക് തകർന്നുവീണ് യുവാവിന്...

Read More >>
Top Stories