( www.truevisionnews.com )കാട്ടുപന്നികളെ വെടിവയ്ക്കുന്നതുമായി ബന്ധപ്പെട്ട് സ്പോർട്സ്, ഇൻസ്റ്റിറ്റ്യൂഷണൽ ലൈസൻസുള്ളവർക്ക് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണം സർക്കാർ മരവിപ്പിച്ചു.
ഇതുസംബന്ധിച്ച ഉത്തരവ് മരവിപ്പിക്കാൻ വനംമന്ത്രി എ.കെ. ശശീന്ദ്രൻ വനംവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്ക് നൽകിയ നിർദ്ദേശത്തെത്തുടർന്നാണ് നടപടി.
ഇടുക്കി ജില്ലാ കളക്ടറുടെ ശുപാർശയും ആഭ്യന്തര വകുപ്പിന്റെ നിർദ്ദേശവും മുൻനിർത്തിയായിരുന്നു നേരത്തെ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നത്.
എന്നാൽ ഇത്തരം ലൈസൻസുകൾ മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നത് നിയന്ത്രിക്കാൻ ഏത് വകുപ്പിനാണ് നിയമപരമായ അധികാരമുള്ളതെന്ന് വ്യക്തത വരുത്തേണ്ടതുണ്ടെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
ആയുധ ലൈസൻസ് അനുവദിക്കുന്ന അതോറിറ്റികൾ ഇവയുടെ ഉപയോഗക്രമം പരിശോധിച്ച് ആവശ്യമെങ്കിൽ പുതിയ സ്പഷ്ടീകരണം നൽകണമെന്നും മന്ത്രി അറിയിച്ചു. ഈ സാഹചര്യങ്ങൾ പരിഗണിച്ചാണ് വിവാദ ഉത്തരവ് താൽക്കാലികമായി മരവിപ്പിച്ചത്.
Wild boar shooting; Control of sports licensees suspended

































