കോഴിക്കോട്:( www.truevisionnews.com ) കോഴിക്കോട് പാളയത്തെ ജയലക്ഷ്മി സിൽക്സിലുണ്ടായ വൻ തീപിടിത്തം രണ്ടര മണിക്കൂർ നീണ്ട തീവ്രശ്രമത്തിനൊടുവിൽ നിയന്ത്രണവിധേയമാക്കി. ഫയർ ഫോഴ്സിന്റെയും എയർ ഫോഴ്സിന്റെയും ആധുനിക ഫയർ ഫൈറ്റിംഗ് സംവിധാനങ്ങൾ ഉപയോഗിച്ചാണ് തീ അണച്ചത്. കെട്ടിടത്തിന്റെ രണ്ട് നിലകൾ പൂർണ്ണമായും കത്തിനശിച്ചു. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.
ഇന്ന് വൈകിട്ട് ആറുമണിയോടെയാണ് തീപിടിത്തം ഉണ്ടായത്. വെഡ്ഡിംഗ് സെക്ഷനിലെ വസ്ത്രങ്ങൾ സൂക്ഷിച്ചിരുന്ന ഗോഡൗൺ ഭാഗത്തുനിന്നാണ് തീ പടർന്നത്. തുടർന്ന് ഇത് മൂന്നും നാലും നിലകളിലേക്ക് ആളിപ്പടരുകയായിരുന്നു. ആകെ 18 ഫയർ യൂണിറ്റുകൾ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു. അപകടസമയത്ത് കടയിലുണ്ടായിരുന്ന ജീവനക്കാരെയും ഉപഭോക്താക്കളെയും വേഗത്തിൽ പുറത്തിറക്കിയെങ്കിലും രണ്ട് പേർക്ക് പൊള്ളലേറ്റു. ഇവരെ ഉടൻ ആശുപത്രിയിലേക്ക് മാറ്റി.
കോടികളുടെ നാശനഷ്ടമാണ് പ്രാഥമികമായി കണക്കാക്കുന്നത്. മുൻപ് 2023 ഏപ്രിൽ ഒന്നിനും സമാനമായ രീതിയിൽ ഈ സ്ഥാപനത്തിൽ തീപിടിത്തമുണ്ടായിരുന്നു.
Fire at Jayalakshmi Silks brought under control; two floors completely gutted
































