Feb 17, 2026 10:53 PM

കണ്ണൂർ:( www.truevisionnews.com ) വികസന പ്രവർത്തനങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിൽ ദൃശ്യമാധ്യമങ്ങൾ വിമുഖത കാണിക്കുന്നുവെന്ന വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. പിണറായി - വേങ്ങാട് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കീഴത്തൂർ പാലം ഉദ്ഘാടനം ചെയ്യവേയാണ് മാധ്യമങ്ങൾ പരിപാടിയിൽ നിന്ന് വിട്ടുനിൽക്കുന്നതിലെ അതൃപ്തി അദ്ദേഹം പരസ്യമാക്കിയത്.

സദസ്സിൽ ദൃശ്യമാധ്യമങ്ങളുടെ ക്യാമറകൾ കാണാനില്ലെന്നും പകരം ചില സോഷ്യൽ മീഡിയ ചാനലുകൾ മാത്രമാണ് എത്തിയതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. അഞ്ചരക്കണ്ടിയിലെ ഐടി പാർക്ക് ഉദ്ഘാടന ചടങ്ങിലും സമാനമായ രീതിയിൽ മാധ്യമങ്ങൾ വിട്ടുനിന്നതായി അദ്ദേഹം പറഞ്ഞു.

നാട്ടിൽ നടക്കുന്ന ഗുണകരമായ വികസന പ്രവർത്തനങ്ങളെ തമസ്കരിക്കാനാണ് മാധ്യമങ്ങളുടെ ശ്രമമെന്നും, അതിനാൽ വികസന വാർത്തകൾ ജനങ്ങളിലെത്തിക്കാൻ സോഷ്യൽ മീഡിയ വഴിയുള്ള പ്രചാരണം ശക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സാധാരണയായി വേദിയിലെ കാഴ്ച തടസ്സപ്പെടുത്തി മുന്നിൽ നിൽക്കുന്ന മാധ്യമപ്രവർത്തകരെ ജനങ്ങളിലേക്ക് വിവരങ്ങൾ എത്തിക്കുന്നവരല്ലേ എന്ന് കരുതി താൻ സഹിക്കാറുണ്ടെന്നും അദ്ദേഹം പ്രസംഗത്തിനിടെ പരാമർശിച്ചു.

Visual media absent; Chief Minister expresses dissatisfaction at bridge inauguration venue

Next TV

Top Stories