---
title: "'രാജുവേട്ടൻ മെസ്സേജിന് മറുപടി തരുന്നില്ല'; മല്ലിക സുകുമാരനോട് പരാതിപ്പെട്ട് സാഗർ സൂര്യ, മറുപടി വൈറൽ"
english_title: "Sagar Surya complains to Mallika Sukumaran"
publisher: "moviemax.in"
canonical_url: "https://moviemax.in/news/342415/sagar-surya-complains-to-mallika-sukumaran"
published_at: "2026-02-17T11:34:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6994055d29e9a_movie1.jpg"
keywords: []
---

# 'രാജുവേട്ടൻ മെസ്സേജിന് മറുപടി തരുന്നില്ല'; മല്ലിക സുകുമാരനോട് പരാതിപ്പെട്ട് സാഗർ സൂര്യ, മറുപടി വൈറൽ

> **Lead Summary:** **[[moviemax.in]] **'പ്രകമ്പനം' സിനിമയുടെ വിജയലഹരിയിൽ ചിത്രത്തിലെ പ്രധാന താരങ്ങളായ സാഗർ സൂര്യയും മല്ലിക സുകുമാരനും തമ്മിൽ നടന്ന രസകരമായ സംഭാഷണമാണ് ഇപ്പോൾ സിനിമാലോകത്ത് ചർച്ചയാകുന്നത്.

## Article Content

**[[moviemax.in]] **'പ്രകമ്പനം' സിനിമയുടെ വിജയലഹരിയിൽ ചിത്രത്തിലെ പ്രധാന താരങ്ങളായ സാഗർ സൂര്യയും മല്ലിക സുകുമാരനും തമ്മിൽ നടന്ന രസകരമായ സംഭാഷണമാണ് ഇപ്പോൾ സിനിമാലോകത്ത് ചർച്ചയാകുന്നത്.

ചിത്രത്തിൽ മല്ലിക സുകുമാരന്റെ കഥാപാത്രത്തിന്റെ പ്രേതം ബാധിച്ച യുവാവായി മികച്ച പ്രകടനം കാഴ്ചവെച്ച സാഗർ സൂര്യ, ആഘോഷങ്ങൾക്കിടയിൽ പൃഥ്വിരാജിനെക്കുറിച്ച് മല്ലികയോട് പങ്കുവെച്ച ഒരു കുസൃതി നിറഞ്ഞ പരാതിയാണ് ശ്രദ്ധിക്കപ്പെട്ടത്.

താൻ മെസ്സേജ് അയച്ചിട്ടും രാജു ചേട്ടൻ മറുപടി നൽകുന്നില്ലെന്ന സാഗറിന്റെ പരിഭവത്തിന് മകന്റെ തിരക്കുകളെക്കുറിച്ച് കൃത്യമായ ധാരണയുള്ള ഒരു അമ്മയുടെ തനതായ ശൈലിയിലായിരുന്നു മല്ലികയുടെ മറുപടി.

പൃഥ്വിരാജ് ഇപ്പോൾ പ്രശസ്ത സംവിധായകൻ എസ്.എസ്. രാജമൗലിയുടെ ബിഗ് ബജറ്റ് ചിത്രമായ 'വാരാണസി'യുടെ തിരക്കിലാണെന്ന് മല്ലിക വെളിപ്പെടുത്തി.

ചിത്രത്തിന്റെ ബ്രഹ്മാണ്ഡമായ ലൊക്കേഷനെക്കുറിച്ചും മലമുകളിലെ സെറ്റിലേക്ക് പോകാൻ ലിഫ്റ്റ് ഉൾപ്പെടെയുള്ള അത്യാധുനിക സൗകര്യങ്ങൾ ഒരുക്കിയിരിക്കുന്നതിനെക്കുറിച്ചും മല്ലിക വാചാലയായത് വേദിയിൽ ചിരി പടർത്തി.

പൃഥ്വിരാജിന്റെ വരാനിരിക്കുന്ന വലിയ പ്രോജക്റ്റുകളെക്കുറിച്ചുള്ള സൂചന നൽകിയ ഈ സംഭാഷണം, സിനിമയിലെ 'കഥാപാത്രവും പ്രേതവും' തമ്മിലുള്ള ഓഫ്-സ്ക്രീൻ കെമിസ്ട്രി എന്ന നിലയിൽ സോഷ്യൽ മീഡിയയിൽ ഇതിനോടകം വൈറലായിക്കഴിഞ്ഞു.

### Related Links & Sources
- [Original Story Source](https://moviemax.in/news/342415/sagar-surya-complains-to-mallika-sukumaran)