പൊങ്കാലക്കൊരുങ്ങി അനന്തപുരി; 48 മണിക്കൂർ മദ്യമില്ല, ഭക്തർക്കായി കെ.എസ്.ആർ.ടി.സി അധിക സർവീസുകൾ

പൊങ്കാലക്കൊരുങ്ങി അനന്തപുരി; 48 മണിക്കൂർ മദ്യമില്ല, ഭക്തർക്കായി കെ.എസ്.ആർ.ടി.സി അധിക സർവീസുകൾ
Feb 17, 2026 02:46 PM | By Krishnapriya S R

തിരുവനന്തപുരം: [truevisionnews.com] ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് തിരുവനന്തപുരം നഗരത്തിൽ കർശന നിയന്ത്രണങ്ങളും വിപുലമായ ക്രമീകരണങ്ങളും ഏർപ്പെടുത്തി ജില്ലാ ഭരണകൂടം ഉത്തരവിറക്കി.

ഉത്സവത്തിന്റെ സുഗമമായ നടത്തിപ്പിനായി മാർച്ച് 2-ാം തീയതി വൈകുന്നേരം 6 മണി മുതൽ പൊങ്കാല ദിവസമായ മാർച്ച് 3-ാം തീയതി വൈകുന്നേരം 6 മണി വരെ തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിലെ മുഴുവൻ വാർഡുകളിലും വെങ്ങാനൂർ പഞ്ചായത്തിലെ വെള്ളാർ വാർഡിലും മദ്യനിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.

ഈ സമയപരിധിയിൽ മേഖലയിലെ എല്ലാ മദ്യവിൽപ്പന ശാലകളും അടച്ചിടണമെന്ന് ജില്ലാ കളക്ടർ നിർദ്ദേശിച്ചു. ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി കർശനമായ മാനദണ്ഡങ്ങളാണ് ഇത്തവണ അധികൃതർ മുന്നോട്ട് വെക്കുന്നത്.

അന്നദാനം, ലഘുഭക്ഷണം, പാനീയ വിതരണം എന്നിവ നടത്തുന്ന സംഘടനകളും വ്യക്തികളും ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ വെബ്സൈറ്റ് വഴി മുൻകൂട്ടി രജിസ്റ്റർ ചെയ്യേണ്ടത് നിർബന്ധമാണ്.

ഭക്ഷ്യസ്ഥാപനങ്ങൾ ലൈസൻസ് പകർപ്പും ജീവനക്കാരുടെ മെഡിക്കൽ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റും ഉപയോഗിക്കുന്ന വെള്ളത്തിന്റെ ഗുണനിലവാര സർട്ടിഫിക്കറ്റും കരുതണം. ഫെബ്രുവരി 19-ന് ഭക്ഷ്യസംരംഭകർക്കായി പ്രത്യേക ബോധവൽക്കരണ ക്ലാസും സംഘടിപ്പിക്കുന്നുണ്ട്.

ലക്ഷക്കണക്കിന് തീർത്ഥാടകർ എത്തുന്ന സാഹചര്യത്തിൽ യാത്രാസൗകര്യം മെച്ചപ്പെടുത്താൻ കെ.എസ്.ആർ.ടി.സി അധിക സർവീസുകൾ നടത്തും. പൊങ്കാല നിവേദ്യത്തിന് ശേഷം ഭക്തർക്ക് മടങ്ങിപ്പോകുന്നതിനായി നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രത്യേക പാർക്കിംഗ് കേന്ദ്രങ്ങൾ ഒരുക്കി ബസുകൾ ക്രമീകരിക്കും.

നിവേദ്യത്തിന് രണ്ട് മണിക്കൂർ മുൻപ് തന്നെ ബസുകൾ നിശ്ചിത കേന്ദ്രങ്ങളിൽ ഭക്തരെ കാത്ത് സജ്ജമായിരിക്കുമെന്നും അധികൃതർ അറിയിച്ചു.

Thiruvananthapuram gears up for Pongala

Next TV

Related Stories
സിപിഐഎം കൗൺസിലർ വി.കെ.നിഷാദിന് വീണ്ടും പരോൾ; അടിയന്തര പരോൾ പിതാവിന്റെ ആരോഗ്യാവസ്ഥ പരിഗണിച്ച്

Feb 17, 2026 04:58 PM

സിപിഐഎം കൗൺസിലർ വി.കെ.നിഷാദിന് വീണ്ടും പരോൾ; അടിയന്തര പരോൾ പിതാവിന്റെ ആരോഗ്യാവസ്ഥ പരിഗണിച്ച്

സിപിഐഎം കൗൺസിലർ വി.കെ.നിഷാദിന് വീണ്ടും പരോൾ; പിതാവിന്റെ ആരോഗ്യാവസ്ഥ പരിഗണിച്ച് അടിയന്തര...

Read More >>
തൊണ്ടിമുതൽ കേസിൽ ആൻ്റണി രാജുവിന് തിരിച്ചടി; ശിക്ഷാവിധി റദ്ദാക്കണമെന്ന ഹർജി തള്ളി

Feb 17, 2026 04:28 PM

തൊണ്ടിമുതൽ കേസിൽ ആൻ്റണി രാജുവിന് തിരിച്ചടി; ശിക്ഷാവിധി റദ്ദാക്കണമെന്ന ഹർജി തള്ളി

തൊണ്ടിമുതൽ കേസിൽ ആൻ്റണി രാജുവിന് തിരിച്ചടി, ശിക്ഷാവിധി റദ്ദാക്കണമെന്ന ഹർജി...

Read More >>
കരുനാഗപ്പള്ളിയിൽ യുവാവിനെ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തി, അസ്വാഭാവിക മരണത്തിന് കേസ്

Feb 17, 2026 04:04 PM

കരുനാഗപ്പള്ളിയിൽ യുവാവിനെ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തി, അസ്വാഭാവിക മരണത്തിന് കേസ്

കരുനാഗപ്പള്ളിയിൽ യുവാവിനെ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തി, അസ്വാഭാവിക മരണത്തിന്...

Read More >>
ഭക്ഷ്യവിഷബാധയെന്ന ആരോപണം; നിലമേൽ സ്വദേശികളുടെ മരണത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്

Feb 17, 2026 03:10 PM

ഭക്ഷ്യവിഷബാധയെന്ന ആരോപണം; നിലമേൽ സ്വദേശികളുടെ മരണത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്

നിലമേൽ സ്വദേശികളുടെ മരണത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത്...

Read More >>
Top Stories

News Roundup