ചൂടിന് ആശ്വാസമായി മഴ എത്തുന്നു.....! സംസ്ഥാനത്ത് വരുംദിവസങ്ങളിൽ ഈ ജില്ലകളിൽ മഴയ്ക്ക് സാധ്യത

ചൂടിന് ആശ്വാസമായി മഴ എത്തുന്നു.....! സംസ്ഥാനത്ത് വരുംദിവസങ്ങളിൽ ഈ ജില്ലകളിൽ മഴയ്ക്ക് സാധ്യത
Feb 17, 2026 03:34 PM | By VIPIN P V

തിരുവനന്തപുരം: ( www.truevisionnews.com ) കേരളത്തിൽ കടുത്ത ചൂടിന് ആശ്വാസമായി മഴ എത്തുന്നു. മധ്യ, തെക്കന്‍ ജില്ലകളിൽ മഴ പെയ്യുമെന്നാണ് പ്രവചനം. ഫെബ്രുവരി 19 മുതൽ 21 വരെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലും‌ 20, 21 തീയതികളിൽ ഇടുക്കി ജില്ലയിലും നേരിയ/ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഒരു ജില്ലയിലും മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടില്ല.

ഇന്ത്യന്‍ മഹാസമുദ്രത്തിനും ബംഗാള്‍ ഉള്‍ക്കടലിനും മുകളിലായി രൂപപ്പെട്ട ന്യൂനമർദം തെക്കുപടിഞ്ഞാറൻ ഭാഗത്തേക്ക് നീങ്ങാനും കൂടുതൽ ശക്തമാകാനും സാധ്യതയുണ്ടെന്ന് കേരള ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. കൂടാതെ തെക്കൻ കേരള തീരത്തോട് ചേർന്നുള്ള തെക്കുകിഴക്കൻ അറബിക്കടലിന് മുകളിൽ സമുദ്രനിരപ്പിൽ നിന്ന് 0.9 കിലോമീറ്റർ ഉയരത്തിൽ മറ്റൊരു ചക്രവാതച്ചുഴി നിലനിൽക്കുന്നതായും ദുരന്ത നിവാരണ അതോറിറ്റി വ്യക്തമാക്കി.

അതേസമയം, സംസ്ഥാനത്ത് പലയിടങ്ങളിലും കനത്ത ചൂട് അനുഭവപ്പെടുന്നുണ്ടെങ്കിലും ഒറ്റപ്പെട്ടയിടങ്ങളില്‍ കഴിഞ്ഞ ദിവസം മഴ പെയ്തിരുന്നു. തെക്കൻ ശ്രീലങ്കൻ തീരത്തിന് വളരെ അകലയായി നിലനിൽക്കുന്ന വെതർ സിസ്റ്റമാണ് ഇതിന് കാരണമെന്നാണ് അധികൃതർ അറിയിക്കുന്നത്.

weather alert rain expected in southern kerala districts

Next TV

Related Stories
സിപിഐഎം കൗൺസിലർ വി.കെ.നിഷാദിന് വീണ്ടും പരോൾ; അടിയന്തര പരോൾ പിതാവിന്റെ ആരോഗ്യാവസ്ഥ പരിഗണിച്ച്

Feb 17, 2026 04:58 PM

സിപിഐഎം കൗൺസിലർ വി.കെ.നിഷാദിന് വീണ്ടും പരോൾ; അടിയന്തര പരോൾ പിതാവിന്റെ ആരോഗ്യാവസ്ഥ പരിഗണിച്ച്

സിപിഐഎം കൗൺസിലർ വി.കെ.നിഷാദിന് വീണ്ടും പരോൾ; പിതാവിന്റെ ആരോഗ്യാവസ്ഥ പരിഗണിച്ച് അടിയന്തര...

Read More >>
തൊണ്ടിമുതൽ കേസിൽ ആൻ്റണി രാജുവിന് തിരിച്ചടി; ശിക്ഷാവിധി റദ്ദാക്കണമെന്ന ഹർജി തള്ളി

Feb 17, 2026 04:28 PM

തൊണ്ടിമുതൽ കേസിൽ ആൻ്റണി രാജുവിന് തിരിച്ചടി; ശിക്ഷാവിധി റദ്ദാക്കണമെന്ന ഹർജി തള്ളി

തൊണ്ടിമുതൽ കേസിൽ ആൻ്റണി രാജുവിന് തിരിച്ചടി, ശിക്ഷാവിധി റദ്ദാക്കണമെന്ന ഹർജി...

Read More >>
കരുനാഗപ്പള്ളിയിൽ യുവാവിനെ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തി, അസ്വാഭാവിക മരണത്തിന് കേസ്

Feb 17, 2026 04:04 PM

കരുനാഗപ്പള്ളിയിൽ യുവാവിനെ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തി, അസ്വാഭാവിക മരണത്തിന് കേസ്

കരുനാഗപ്പള്ളിയിൽ യുവാവിനെ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തി, അസ്വാഭാവിക മരണത്തിന്...

Read More >>
ഭക്ഷ്യവിഷബാധയെന്ന ആരോപണം; നിലമേൽ സ്വദേശികളുടെ മരണത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്

Feb 17, 2026 03:10 PM

ഭക്ഷ്യവിഷബാധയെന്ന ആരോപണം; നിലമേൽ സ്വദേശികളുടെ മരണത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്

നിലമേൽ സ്വദേശികളുടെ മരണത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത്...

Read More >>
Top Stories

News Roundup