പത്തനാപുരം: (https://truevisionnews.com/) പത്തനാപുരത്ത് പാടശേഖരത്തിൽ 17 വയസ്സുകാരിയെ മരിച്ച നിലയിൽ കണ്ടെത്തി. പത്തനാപുരം സ്വദേശി അജിമിനയാണ് മരിച്ചത്.
പത്തനംതിട്ട കോന്നി ചേരിമുക്ക് ഭാഗത്തുള്ള ആളൊഴിഞ്ഞ പാടത്താണ് മൃതദേഹം കണ്ടെത്തിയത്. കോന്നിയിലുള്ള ബന്ധു വീട്ടിൽ നിന്ന് പഠിക്കുകയായിരുന്നു പെൺകുട്ടി. പ്ലസ് ടു വിദ്യാർത്ഥിയായ അജിമിന മാനസിക വെല്ലുവിളി നേരിട്ടിരുന്നു.
ഉച്ചയോടെ പശുവിനെ മേയ്ക്കാൻ പോയ അജമിനിയെ ഏറെ നേരമായിട്ടും തിരിച്ചെത്താത്തതിനെ തുടർന്ന് ബന്ധുക്കളും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
നാട്ടുകാർ അറിയിച്ചതിനെത്തുടർന്ന് പൊലീസ് സ്ഥലത്തെത്തി പ്രാഥമിക അന്വേഷണം ആരംഭിച്ചു. ഡോഗ് സ്ക്വാഡ് ഉൾപ്പെടെയെത്തി പരിസര പ്രദേശത്ത് തിരച്ചിൽ നടത്തി.
Seventeen-year-old girl found dead in a field in Pathanapuram

































