'പഴയ തറവാട്ടിലേക്ക്' തിരിച്ച് പോകുന്നു'; സി.പി.എമ്മിലെ 20 വർഷത്തെ ബന്ധം ഉപേക്ഷിച്ച് ലോക്കൽ കമ്മിറ്റിയംഗം കോൺഗ്രസിൽ ചേർന്നു

'പഴയ തറവാട്ടിലേക്ക്' തിരിച്ച് പോകുന്നു'; സി.പി.എമ്മിലെ 20 വർഷത്തെ ബന്ധം ഉപേക്ഷിച്ച്  ലോക്കൽ കമ്മിറ്റിയംഗം  കോൺഗ്രസിൽ ചേർന്നു
Feb 7, 2026 10:02 PM | By Susmitha Surendran

തൃശൂര്‍: (https://truevisionnews.com/) സി.പി.എമ്മിലെ നീണ്ട 20 വർഷത്തെ പ്രവർത്തനത്തിന് ശേഷം ലോക്കൽ കമ്മിറ്റിയംഗം ജോസ് മാഞ്ഞൂരാൻ പാർട്ടി വിട്ട് കോൺഗ്രസിൽ ചേർന്നു. മാള ബ്ലോക്ക് പഞ്ചായത്ത് മുന്‍ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനും കര്‍ഷക സംഘം മേഖല സെക്രട്ടറിയുമായിരുന്നു.

സി.പി.എമ്മിന്റെ ശൈലിയിലും തീരുമാനങ്ങളോടും യോജിക്കാന്‍ കഴിയാത്തത് കൊണ്ടാണ്  ബന്ധം ഉപേക്ഷിച്ച് 'പഴയ തറവാട്ടിലേക്ക്' തിരിച്ച് പോകുന്നതെന്ന് അദ്ദേഹം പറഞ്ഞു. ആളൂര്‍ പഞ്ചായത്ത് വെള്ളാഞ്ചിറ സ്വദേശിയാണ് ജോസ് മാഞ്ഞൂരാന്.

ഇദ്ദേഹത്തിൻ്റെ തിരിച്ച് വരവ് ആളൂര്‍ പഞ്ചായത്ത് ഭരണം തിരിച്ച് പിടിച്ച കോണ്‍ഗ്രസിന് കരുത്ത് പകരുമെന്ന് മണ്ഡലം പ്രസിഡന്റ് ബാബു തോമസ്, മണ്ഡലം നേതാക്കളായ സുബി.കെ.സെബാസ്റ്റ്യന്‍, അബ്ദുള്‍ സത്താര്‍, അഡ്വ.പോളി മൂഞ്ഞേലി എന്നിവര്‍ പ്രതികരിച്ചു.

CPM local committee member leaves party

Next TV

Related Stories
 വീടിന്റെ മുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ തെരുവുനായ നായയുടെ ആക്രമണം; മൂന്ന് വയസുകാരന് പരിക്ക്

Feb 7, 2026 11:19 PM

വീടിന്റെ മുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ തെരുവുനായ നായയുടെ ആക്രമണം; മൂന്ന് വയസുകാരന് പരിക്ക്

തിരുവനന്തപുരത്ത് തെരുവ് നായയുടെ ആക്രമണത്തിൽ മൂന്ന് വയസുകാരന്...

Read More >>
പഠിക്കാൻ തന്നെയല്ലേ പോകുന്നത്? വയനാട് സ്‌കൂളിന്റെ ശുചിമുറിയിൽ വിദ്യാർഥിക്ക് സഹപാഠികളുടെ ക്രൂരമർദ്ദനം

Feb 7, 2026 08:28 PM

പഠിക്കാൻ തന്നെയല്ലേ പോകുന്നത്? വയനാട് സ്‌കൂളിന്റെ ശുചിമുറിയിൽ വിദ്യാർഥിക്ക് സഹപാഠികളുടെ ക്രൂരമർദ്ദനം

വയനാട് സ്‌കൂളിന്റെ ശുചിമുറിയിൽ് പ്ലസ് വൺ വിദ്യാർഥിക്ക് സഹപാഠികളുടെ...

Read More >>
Top Stories

GCC News