വയനാട് : (https://truevisionnews.com/) സ്‌കൂളിന്റെ ശുചിമുറിയിൽ് പ്ലസ് വൺ വിദ്യാർഥിക്ക് സഹപാഠികളുടെ ക്രൂരമർദ്ദനം. വയനാട് വാളാട് ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലാണ് സംഭവം.
രണ്ട് വിദ്യാർഥികൾ ചേർന്ന് മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. 10 ദിവസം മുമ്പാണ് സംഭവം നടന്നത്. ദൃശ്യങ്ങൾ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിൽ പ്രചരിച്ചപ്പോഴാണ് അധ്യാപകർ വിവരമറിഞ്ഞത്.
മർദ്ദനമേറ്റ വിദ്യാർത്ഥിയെ ഭീഷണിപ്പെടുത്തിയിരുന്നതിനാൽ കുട്ടി വിവരം പുറത്തുപറഞ്ഞിരുന്നില്ല. എന്നാൽ, മർദ്ദനം മൊബൈലിൽ പകർത്തുകയും പിന്നീട് ഇത് വാട്‌സ്ആപ്പ് ഗ്രൂപ്പുകളിൽ പ്രചരിക്കുകയും ചെയ്തതോടെ അധ്യാപകരുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു.
സംഭവത്തിൽ സ്കൂൾ അധികൃതർ അടിയന്തരമായി ഇടപെടുകയും പോലീസിൽ വിവരമറിയിക്കുകയും ചെയ്തു. സ്കൂൾ തലത്തിൽ പ്രാഥമിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുറ്റക്കാരായ വിദ്യാർത്ഥികൾക്കെതിരെ കർശനമായ അച്ചടക്ക നടപടികൾ സ്വീകരിക്കാനാണ് സ്കൂൾ മാനേജ്‌മെന്റിന്റെ തീരുമാനം.
A Plus One student was brutally assaulted by his classmates in the washroom of a Wayanad school.































