പത്തനംതിട്ട: (https://truevisionnews.com/) പത്തനംതിട്ട കലഞ്ഞൂർ ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിൽ പ്ലസ് വൺ വിദ്യാർത്ഥിക്ക് സഹപാഠികളുടെ മർദ്ദനമേറ്റു. സ്കൂളിനുള്ളിലെ കൊമേഴ്സ് വിഭാഗത്തിൽ വെച്ചാണ് പതിനാറുകാരനായ വിദ്യാർത്ഥി ആക്രമിക്കപ്പെട്ടത്.
തമാശയായി തുടങ്ങിയ ഇക്കിളിയിടൽ തർക്കത്തിലേക്കും പിന്നീട് കൂട്ടം ചേർന്നുള്ള മർദ്ദനത്തിലേക്കും നീങ്ങുകയായിരുന്നു . ഇന്നലെ ഉച്ചയോടെ നടന്ന സംഭവത്തിൽ പരിക്കേറ്റ വിദ്യാർത്ഥിയെ അടൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
സംഭവവുമായി ബന്ധപ്പെട്ട് വിദ്യാർത്ഥിയുടെ രക്ഷിതാക്കൾ പോലീസിൽ പരാതി നൽകി. സ്കൂൾ അധികൃതർ വിഷയത്തിൽ ആഭ്യന്തര അന്വേഷണം നടത്തുമെന്നാണ് സൂചന.
A Plus One student was beaten up by his classmates in Pathanamthitta.

































