കണ്ണൂർ : (https://truevisionnews.com/)പറശ്ശിനിക്കടവിലെ ലോഡ്ജിൽ സീമയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വഴിത്തിരിവ്. ഒളിവിൽ പോയ ആൺസുഹൃത്ത് വിജയനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.
കണ്ണപുരം അയ്യോത്ത് സ്വദേശിയും മത്സ്യത്തൊഴിലാളിയുമായ കടേൽപറമ്പിൽ കെ.പി. വിജയനെ (55) ആണ് മാട്ടൂൽ ജസീന്തയ്ക്ക് സമീപം തെങ്ങിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
പറശിനിക്കടവ് സമ്മര്‍ലാന്റ് ഇന്‍ ലോഡ്ജിലെ 602-ാം നമ്പര്‍ മുറിയില്‍ കൊല്ലപ്പെട്ട സീമയുടെ കൂടെയുണ്ടായിരുന്ന അയല്‍ക്കാരനാണ് വിജയന്‍. ഭാര്യ: രാജി.മക്കള്‍: വിജിന, വിസ്മയ .
അതേസമയം ഇന്നാണ് കണ്ണൂർ പറശ്ശിനിക്കടവിലെ ലോഡ്ജിൽ സീമയെ മരിച്ച നിലയിൽ കണ്ടെത്തിയത് ചെറുകുന്ന് മുട്ടിൽ സ്വദേശിനിയും അയ്യോത്ത് താമസക്കാരിയുമായ സീമ (50) യാണ് മരിച്ചത് . കൊലപാതകമെന്നാണ് പൊലിസിൻ്റെ പ്രാഥമിക നിഗമനം .
സംഭവത്തിന് ശേഷം ഇവരോടൊപ്പം ലോഡ്ജിലുണ്ടായിരുന്ന അയൽവാസി കെ.പി. വിജയനെ കാണാതാവുകയായിരുന്നു . സീമയുടെ ഭർത്താവ് രണ്ട് വര്‍ഷം മുമ്പാണ് മരിച്ചത് .
ഫെബ്രുവരി 4-ന് ഉച്ചയ്ക്ക് 12.50-ഓടെയാണ് സീമയും വിജയനും പറശ്ശിനിക്കടവിലെ 'സമ്മർലാൻഡ് ഇൻ' ലോഡ്ജിലെ 602-ാം നമ്പർ മുറിയിൽ എത്തിയത്. വൈകുന്നേരത്തോടെ വിജയൻ മുറി പുറത്തുനിന്ന് പൂട്ടി സ്ഥലം വിട്ടു.
ഏറെ നേരം കഴിഞ്ഞിട്ടും ഇയാൾ തിരിച്ചെത്താതിരുന്നതിനെ തുടർന്ന് സംശയം തോന്നിയ ലോഡ്ജ് അധികൃതർ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. പോലീസ് എത്തി മുറി തുറന്ന് പരിശോധിച്ചപ്പോഴാണ് സീമയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
വിജയന്റെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിയിയിരുന്നു. വിജയനും സീമയും നേരത്തെയും ഈ ലോഡ്ജിൽ മുറിയെടുത്തിരുന്നതായി ജീവനക്കാർ മൊഴി നൽകിയിട്ടുണ്ട്. ഇവർ തമ്മിൽ ദീർഘകാലമായി സൗഹൃദത്തിലായിരുന്നുവെന്നാണ് വിവരം.
മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ മരണകാരണം വ്യക്തമാകൂ എന്ന് തളിപ്പറമ്പ് പോലീസ് അറിയിച്ചു. സീമയുടെ ഭർത്താവ് രണ്ട് വർഷം മുമ്പാണ് മരിച്ചത്. ഇവർക്ക് രണ്ട് മക്കളുണ്ട്. ബന്ധുക്കളിൽ നിന്നും അയൽവാസികളിൽ നിന്നും പോലീസ് മൊഴിയെടുക്കുകയാണ്.
Woman dies at Parassinikkadavu Lodge; Man found hanging


































