തിരുവനന്തപുരം:( www.truevisionnews.com ) കോൺഗ്രസ് നേതാവ് അഡ്വ. കിഷോർ ബാബു ബിജെപിയിലേക്കെന്ന് സൂചന. കെപിസിസി ഇൻഡസ്ട്രിയൽ സെൽ ചെയർമാനാണ് അഡ്വ. കിഷോർ ബാബു. കെ സുധാകരന്റെ വിശ്വസ്തനായ ഇദ്ദേഹം ഇന്നലെ വരെ കോൺഗ്രസ് പരിപാടികളിൽ സജീവമായിരുന്നു. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഇന്ന് അംഗത്വം നൽകും എന്നാണ് വിവരം .
അഡ്വ. കിഷോർ ബാബു യൂത്ത് കോണ്‍ഗ്രസ്- കെഎസ്‌യു ആലപ്പുഴ ജില്ലാ നേതൃത്വത്തിലുണ്ടായിരുന്നു. 2022ൽ കെ സുധാകരനാണ് ഇൻഡസ്ട്രിയൽ സെൽ ചെയർമാനായി നിയമിച്ചത്. കോൺഗ്രസ് പാർട്ടി വിടുന്നത് കെ സി വേണുഗോപാൽ കാരണമാണെന്നും കഴിഞ്ഞ ആഴ്ച നടന്ന ഇൻഡസ്ട്രിയൽ കോൺക്ലേവിൽ വെച്ച് അപമാനിക്കപ്പെട്ടതായും അഡ്വ. കിഷോർ ബാബു വെളിപ്പെടുത്തി.
കോൺഗ്രസിൽ നിന്നും രാജി വെക്കുകയാണ്. കെപിസിസി ഇൻഡസ്ട്രിയൽ സെൽ ചെയർമാൻ സ്ഥാനവും രാജിവെക്കുന്നു. കഴിഞ്ഞ ആഴ്ച നടന്ന ഇൻഡസ്ട്രിയൽ കോൺക്ലേവിൽ വെച്ച് അപമാനിക്കപ്പെട്ടു.
കെ സി വേണുഗോപാൽ ആണ് അപമാനിച്ചത്. കഴിഞ്ഞ ആഴ്ച നടന്ന ഇൻഡസ്ട്രിയൽ കോൺക്ലേവിൽ യുഡിഎഫ് ചെയർമാനെ ഉദ്ഘാടകനാക്കിയത് കെ സി വേണുഗോപലിന് ഇഷ്ടപെട്ടില്ലെന്നും ഇതിന്റെ പേരിൽ പൊതു വേദിയിൽ വെച്ച് അപമാനിക്കുകയായിരുന്നുവെന്നും അഡ്വ. കിഷോർ ബാബു പറഞ്ഞു. കെപിസിസി പ്രസിഡന്റിന് അയച്ച രാജിക്കത്തിലാണ് കെ സി വേണുഗോപാലിന് എതിരായ പരാതി.
congress leader kishore babu Indications that he will join the BJP
































