കണ്ണൂർ : (https://truevisionnews.com/) പാനൂരിൽ വ്യാപാര സ്ഥാപനത്തിൽ വൻ തീപ്പിടുത്തം . ഇന്ന് ഉച്ചക്ക് ഒരു മണിയോടെയാണ് സംഭവം. പാനൂർ - ചമ്പാട് റോഡിൽ വെസ്റ്റ് യു.പി സ്ക്കൂളിനു സമീപത്തെ ഫ്ലൈമാപ്സ് ഹോളിഡെയ്സ് സ്ഥാപനത്തിനാണ് തീപ്പിടിതമുണ്ടായത് .
കടയുടെ പിൻഭാഗത്ത് കൂട്ടിയിട്ട മാലിന്യം തീയിട്ടതിൽ നിന്ന് കടയുടെ പിൻഭാഗത്തേക്ക് പടരുകയായിരുന്നു. മിനിറ്റുകൾക്കുള്ളിൽ തന്നെ സ്ഥാപനത്തിന്റെ പിൻഭാഗം വലിയ തോതിൽ അഗ്നിക്കിരയായി.
എ.സി യൂണിറ്റുകൾ, എ.സി.പി വർക്കുകൾ എന്നിവ പൂർണ്ണമായും നശിച്ചു. സ്ഥാപനത്തിനുള്ളിലെ ഫർണിച്ചറുകൾക്കും ഇലക്ട്രോണിക് ഉപകരണങ്ങൾക്കും പുകയേറ്റ് നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് പ്രാഥമികമായി കണക്കാക്കുന്നത്.
പാനൂർ ഫയർ സ്റ്റേഷൻ ഓഫീസർ ശ്രീജിത്തിന്റെ നേതൃത്വത്തിൽ രണ്ട് യൂണിറ്റ് ഫയർഫോഴ്സ് വാഹനങ്ങളാണ് സ്ഥലത്തെത്തിയത്. നാട്ടുകാരുടെയും ഫയർഫോഴ്സിന്റെയും സമയോചിതമായ ഇടപെടൽ കാരണം തീ മുൻഭാഗത്തേക്ക് പടരുന്നത് ഒഴിവാക്കാൻ സാധിച്ചു.
Massive fire breaks out at a commercial establishment in the city center of Panur, Kannur

































