കോഴിക്കോട് കെട്ടിടത്തിന് തീപിടിച്ചു: മുറിക്കുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തി

കോഴിക്കോട് കെട്ടിടത്തിന് തീപിടിച്ചു: മുറിക്കുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തി
Feb 5, 2026 11:31 AM | By Anusree vc

കോഴിക്കോട്: ( www.truevisionnews.com ) കോഴിക്കോട് മാങ്കാവിൽ കെട്ടിടത്തിന് തീപിടിച്ചു. മുറിക്കുള്ളിൽ പുരുഷന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. മാങ്കാവ് - ആഴ്ചവട്ടം റോഡരികിലെ ഒറ്റമുറികളുള്ള കെട്ടിടത്തിലാണ് സംഭവം. ഫയർഫോഴ്സ് എത്തിയപ്പോഴേക്കും മുറി പൂർണ്ണമായും കത്തിനശിച്ചിരുന്നു.

പ്രഭാത സവാരിക്ക് പോവുന്നവരാണ് റോഡരികിലുള്ള കെട്ടിടത്തിൽ നിന്നും തീയും പുകയും ഉയരുന്നത് ശ്രദ്ധിച്ചത്. ഉടനെ തന്നെ ഫയർ ഫോഴ്സ് എത്തി തീ അണക്കാൻ ശ്രമിച്ചെക്കിലും മുറിയാകെ കത്തിനശിച്ചിരുന്നു. മുറിക്കുള്ളിൽ ഒരാളുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. കല്ലായിയിൽ ഫർണിച്ചർ കടയിൽ ജോലി ചെയ്തിരുന്നയാളാണ് ഇവിടെ വാടകയ്ക്ക് താമസിച്ചിരുന്നതെന്ന് അയൽവാസികൾ പറയുന്നു. ഇയാളോണാ മരിച്ചതെന്ന് നിലവിൽ സ്ഥിരീകരിച്ചിട്ടില്ല. ഫോറൻസിക് പരിശോധന ഉൾപ്പെടെ നടത്തും.

ഈ കെട്ടിടത്തിന് മുകളിലാണ് ഉടമ താമസിച്ചിരുന്നത്. അദ്ദേഹം നിലവിൽ സ്ഥലത്തില്ല. യാത്രയിലാണ്. തീപിടിത്തം എങ്ങനെയാണ് ഉണ്ടായതെന്ന് വ്യക്തമല്ല. കൂടുതൽ അന്വേഷണം നടത്തുമെന്ന് പൊലീസ് പറഞ്ഞു.

Kozhikode building catches fire: Burnt body found inside room

Next TV

Related Stories
മലപ്പുറത്ത് ഐസ് ഇടാതെ സൂക്ഷിച്ച 60 കിലോയോളം പഴകിയ മത്സ്യം പിടിച്ചെടുത്തു, രണ്ട് വാഹനങ്ങളും കസ്റ്റഡിയിൽ

Feb 5, 2026 02:09 PM

മലപ്പുറത്ത് ഐസ് ഇടാതെ സൂക്ഷിച്ച 60 കിലോയോളം പഴകിയ മത്സ്യം പിടിച്ചെടുത്തു, രണ്ട് വാഹനങ്ങളും കസ്റ്റഡിയിൽ

മലപ്പുറത്ത് ഐസ് ഇടാതെ സൂക്ഷിച്ച 60 കിലോയോളം പഴകിയ മത്സ്യം പിടിച്ചെടുത്തു, രണ്ട് വാഹനങ്ങളും...

Read More >>
മാലിന്യം തീയിട്ടത് വിനയായി; കണ്ണൂർ പാനൂരിൽ  വ്യാപാര സ്ഥാപനത്തിൽ വൻ തീപ്പിടുത്തം

Feb 5, 2026 02:06 PM

മാലിന്യം തീയിട്ടത് വിനയായി; കണ്ണൂർ പാനൂരിൽ വ്യാപാര സ്ഥാപനത്തിൽ വൻ തീപ്പിടുത്തം

കണ്ണൂർ പാനൂരിൽ നഗരമധ്യത്തിൽ വ്യാപാര സ്ഥാപനത്തിൽ വൻ തീപ്പിടുത്തം...

Read More >>
'പൊതു വേദിയിൽ വെച്ച് അപമാനിക്കപ്പെട്ടു, പാർട്ടി വിടുന്നത് കെ സി വേണു​ഗോപാൽ കാരണം'; കെ സുധാകരന്റെ വിശ്വസ്തൻ ബിജെപിയിലേക്ക്?

Feb 5, 2026 01:59 PM

'പൊതു വേദിയിൽ വെച്ച് അപമാനിക്കപ്പെട്ടു, പാർട്ടി വിടുന്നത് കെ സി വേണു​ഗോപാൽ കാരണം'; കെ സുധാകരന്റെ വിശ്വസ്തൻ ബിജെപിയിലേക്ക്?

പാർട്ടി വിടുന്നത് കെ സി വേണു​ഗോപാൽ കാരണം, കെ സുധാകരന്റെ വിശ്വസ്തൻ ബിജെപിയിലേക്ക്, അഡ്വ. കിഷോർ ബാബു...

Read More >>
'വെറുതെ ഒന്നും പറയില്ലല്ലോ', ലൈംഗികാരോപണ പരാതിയിൽ ഉറച്ച് നിൽക്കുന്നുവെന്ന് ഷിംജിത; യുവതിയെ വീണ്ടും പൊലീസ് കസ്റ്റഡിയിൽ വിട്ടു

Feb 5, 2026 12:54 PM

'വെറുതെ ഒന്നും പറയില്ലല്ലോ', ലൈംഗികാരോപണ പരാതിയിൽ ഉറച്ച് നിൽക്കുന്നുവെന്ന് ഷിംജിത; യുവതിയെ വീണ്ടും പൊലീസ് കസ്റ്റഡിയിൽ വിട്ടു

ദീപക്ക് ജീവനൊടുക്കിയ സംഭവം, ലൈംഗികാരോപണ പരാതിയിൽ ഉറച്ച് നിൽക്കുന്നുവെന്ന് ഷിംജിത, യുവതിയെ വീണ്ടും പൊലീസ് കസ്റ്റഡിയിൽ...

Read More >>
Top Stories

News Roundup