പാലക്കാട് വൻ സ്ഫോടകവസ്തു ശേഖരം പിടികൂടി

പാലക്കാട് വൻ സ്ഫോടകവസ്തു ശേഖരം പിടികൂടി
Feb 4, 2026 11:38 PM | By Susmitha Surendran

പാലക്കാട്:(https://truevisionnews.com/) തണ്ണിമത്തൻ ലോറിയിൽ കടത്തുകയായിരുന്ന വൻ സ്ഫോടകവസ്തു ശേഖരം പാലക്കാട് പോലീസ് പിടികൂടി. മെഡിക്കൽ കോളജിന് സമീപം വെച്ചാണ് സ്ഫോടകവസ്തുക്കളുമായി പോവുകയായിരുന്ന വാഹനത്തെ പോലീസ് സംഘം കസ്റ്റഡിയിലെടുത്തത്. തമിഴ്നാട്ടിലെ ധർമഗിരിയിൽ നിന്നും തൃശൂർ ലക്ഷ്യമാക്കിയാണ് ലോറി എത്തിയിരുന്നത്.

തണ്ണിമത്തൻ ചാക്കുകൾക്കിടയിൽ പെട്ടികളിലാക്കി അതീവ രഹസ്യമായാണ് ജലറ്റിൻ സ്റ്റിക്കുകളും ഡിറ്റനേറ്ററുകളും സൂക്ഷിച്ചിരുന്നത്. ക്വാറികളിലെ ആവശ്യത്തിനായാകാം ഇവ കൊണ്ടുപോയതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

സംഭവത്തിൽ ലോറി ഡ്രൈവറെ കസ്റ്റഡിയിലെടുത്ത് പോലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്. സ്ഫോടകവസ്തുക്കളുടെ ഉറവിടത്തെക്കുറിച്ചും ഇത് ആർക്ക് വേണ്ടിയാണ് എത്തിച്ചതെന്നതിനെക്കുറിച്ചും പോലീസ് അന്വേഷണം ഊർജിതമാക്കി.

Huge cache of explosives seized in Palakkad

Next TV

Related Stories
മലപ്പുറം പൊന്നാനിയിൽ തെരുവ് നായ ശല്യം രൂക്ഷം

Feb 4, 2026 11:59 PM

മലപ്പുറം പൊന്നാനിയിൽ തെരുവ് നായ ശല്യം രൂക്ഷം

മലപ്പുറം പൊന്നാനിയിൽ തെരുവ് നായ ശല്യം...

Read More >>
ഭിന്നശേഷി സംവരണം; നിർണ്ണായക നീക്കവുമായി സംസ്ഥാന സർക്കാർ, വിദ്യാഭ്യാസ മന്ത്രി നാളെ പ്രസ്താവന നടത്തും

Feb 4, 2026 11:47 PM

ഭിന്നശേഷി സംവരണം; നിർണ്ണായക നീക്കവുമായി സംസ്ഥാന സർക്കാർ, വിദ്യാഭ്യാസ മന്ത്രി നാളെ പ്രസ്താവന നടത്തും

ഭിന്നശേഷി സംവരണം; നിർണ്ണായക നീക്കവുമായി സംസ്ഥാന സർക്കാർ, വിദ്യാഭ്യാസ മന്ത്രി നാളെ പ്രസ്താവന...

Read More >>
വാളയാർ ചെക്ക്പോസ്റ്റിൽ വലിയ തോതിലുള്ള മയക്കുമരുന്ന് ശേഖരം പിടികൂടി എക്സൈസ്

Feb 4, 2026 11:15 PM

വാളയാർ ചെക്ക്പോസ്റ്റിൽ വലിയ തോതിലുള്ള മയക്കുമരുന്ന് ശേഖരം പിടികൂടി എക്സൈസ്

വാളയാർ ചെക്ക്പോസ്റ്റിൽ വലിയ തോതിലുള്ള മയക്കുമരുന്ന് ശേഖരം പിടികൂടി...

Read More >>
Top Stories










GCC News