---
title: "ധനുഷ്-രാജ്‌കുമാർ പെരിയസാമി ചിത്രത്തിൽ മമ്മൂട്ടി; എട്ട് വർഷത്തിന് ശേഷം തമിഴിലേക്ക് മെഗാതാരത്തിന്റെ തിരിച്ചുവരവ്"
english_title: "Mammootty returns to Tamil after eight years"
publisher: "moviemax.in"
canonical_url: "https://moviemax.in/news/340116/mammootty-returns-to-tamil-after-eight-years"
published_at: "2026-02-04T14:49:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69830f8c51b24_moviemax1.jpg"
keywords: []
---

# ധനുഷ്-രാജ്‌കുമാർ പെരിയസാമി ചിത്രത്തിൽ മമ്മൂട്ടി; എട്ട് വർഷത്തിന് ശേഷം തമിഴിലേക്ക് മെഗാതാരത്തിന്റെ തിരിച്ചുവരവ്

> **Lead Summary:** ****അമരൻ എന്ന സൂപ്പർ ഹിറ്റിന് ശേഷം രാജ്‌കുമാർ പെരിയസാമി സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ ചിത്രത്തിൽ ധനുഷിനൊപ്പം മമ്മൂട്ടിയും പ്രധാന വേഷത്തിലെത്തുന്നു. വണ്ടർ ബാർ ഫിലിംസും ആർ ടേക്ക് സ്റ്റുഡിയോസും സംയുക്തമായി നിർമ്മിക്കുന്ന ഈ ചിത്രത്തിൽ അതീവ നിർണായകമായ ഒരു കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്.

## Article Content

****അമരൻ എന്ന സൂപ്പർ ഹിറ്റിന് ശേഷം രാജ്‌കുമാർ പെരിയസാമി സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ ചിത്രത്തിൽ ധനുഷിനൊപ്പം മമ്മൂട്ടിയും പ്രധാന വേഷത്തിലെത്തുന്നു. വണ്ടർ ബാർ ഫിലിംസും ആർ ടേക്ക് സ്റ്റുഡിയോസും സംയുക്തമായി നിർമ്മിക്കുന്ന ഈ ചിത്രത്തിൽ അതീവ നിർണായകമായ ഒരു കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്.

2018-ൽ പുറത്തിറങ്ങിയ 'പേരൻപി'ന് ശേഷം എട്ട് വർഷത്തെ ഇടവേള കഴിഞ്ഞാണ് മമ്മൂട്ടി ഒരു തമിഴ് ചിത്രത്തിന്റെ ഭാഗമാകുന്നത്. 13 വർഷങ്ങൾക്ക് ശേഷം മമ്മൂട്ടിയും ധനുഷും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്.

നേരത്തെ 'കമ്മത്ത് ആൻഡ് കമ്മത്ത്' എന്ന ചിത്രത്തിൽ ധനുഷ് അതിഥി വേഷത്തിൽ എത്തിയിരുന്നു. സായ് പല്ലവിയും ശ്രീലീലയുമാണ് ചിത്രത്തിലെ പ്രധാന സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മാരി 2-ന് ശേഷം ധനുഷും സായ് പല്ലവിയും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.

സായ് അഭ്യങ്കർ സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം ഉടൻ ആരംഭിക്കും.

### Related Links & Sources
- [Original Story Source](https://moviemax.in/news/340116/mammootty-returns-to-tamil-after-eight-years)