കോഴിക്കോട്: (https://truevisionnews.com/) കോഴിക്കോട് കാക്കൂര്‍ പാവണ്ടൂരിൽ പ്ലസ് ടു വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ചു. പാവണ്ടൂര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ഥി അഭിജിത്ത് ആണ് മരിച്ചത്.
വീടിന് പുറത്തുള്ള തറ പ്രഷര്‍ വാഷര്‍ ഉപയോഗിച്ച് കഴുകി വൃത്തിയാക്കുന്നതിനിടെയാണ് അപകടം. അഭിജിത്ത് ബോധരഹിതനായി വീണ് കിടക്കുന്നത് സമീപവാസിയാണ് ആദ്യം കണ്ടത്.
വൈദ്യുതി ബന്ധം വിച്ഛേദിച്ച ശേഷം കുട്ടിയെ ബാലുശ്ശേരി താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
പ്രഷര്‍ വാഷര്‍ ഉപയോഗിച്ച് കഴിക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്‍
അർത്ഥിംഗ് പരിശോധിക്കുക: ഉപകരണം പ്ലഗ് ചെയ്യുന്ന സോക്കറ്റിൽ കൃത്യമായ അർത്ഥിംഗ് ഉണ്ടെന്ന് ഉറപ്പുവരുത്തുക. ഇത് ഷോക്കിൽ നിന്ന് സംരക്ഷണം നൽകും.
ജി എഫ് സി ഐ സംരക്ഷണം: ഇത്തരം ഉപകരണങ്ങൾ എപ്പോഴും ജി എഫ് സി ഐ ഉള്ള സ്വിച്ച് ബോർഡുകളിൽ മാത്രം ഉപയോഗിക്കുക. വൈദ്യുതിയിൽ നേരിയ വ്യതിയാനം കണ്ടാൽ ഉടൻ തന്നെ സ്വിച്ച് ഓഫ് ചെയ്യാൻ ഇത് സഹായിക്കും.
വയറുകൾ പരിശോധിക്കുക: വയറുകളിൽ എവിടെയെങ്കിലും ഇൻസുലേഷൻ പൊട്ടലോ മുറിവുകളോ ഉണ്ടോ എന്ന് പരിശോധിക്കുക. നനഞ്ഞ കൈകൊണ്ട് സ്വിച്ച് ഇടുകയോ പ്ലഗ് തൊടുകയോ ചെയ്യരുത്.
വെള്ളം തറയുന്നതിൽ ജാഗ്രത: പ്ലഗ് പോയിന്റുകളിലേക്കോ ഇലക്ട്രിക് ലൈനുകളിലേക്കോ സ്വിച്ച് ബോർഡുകളിലേക്കോ വെള്ളം തറയ്ക്കാതെ നോക്കണം. നനഞ്ഞ തറയിൽ വയർ വീണുകിടക്കുന്നത് ഒഴിവാക്കുക.
Kozhikode Plus Two student dies of shock

































