---
title: "'ആശാൻ' വിസ്മയം; ഇന്ദ്രൻസിന്റെ പകർന്നാട്ടത്തിൽ കണ്ണുനിറഞ്ഞ് പ്രേക്ഷകർ!"
english_title: "Review of the movie 'Aashan'"
publisher: "moviemax.in"
canonical_url: "https://moviemax.in/news/340124/review-of-the-movie-aashan"
published_at: "2026-02-04T15:09:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6983141cc5275_moviemax22.jpg"
keywords: []
---

# 'ആശാൻ' വിസ്മയം; ഇന്ദ്രൻസിന്റെ പകർന്നാട്ടത്തിൽ കണ്ണുനിറഞ്ഞ് പ്രേക്ഷകർ!

> **Lead Summary:** **[** ഇന്ദ്രൻസിനെ കേന്ദ്രകഥാപാത്രമാക്കി ജോൺ പോൾ ജോർജ്ജ് തിരക്കഥയെഴുതി സംവിധാനം ചെയ്ത 'ആശാൻ' എന്ന ചിത്രത്തിന്റെ പ്രിവ്യൂ ഷോയ്ക്ക് ആവേശ്വോജ്ജ്വലമായ പ്രതികരണം. സിനിമയിൽ അവസരം തേടി അലയുന്നവരുടെ കഥ പറയുന്ന ചിത്രം ഹൃദയസ്പർശിയായ ഒരു 'ഫീൽ ഗുഡ്' സിനിമയാണെന്ന് പ്രേക്ഷകർ അഭിപ്രായപ്പെടുന്നു.

## Article Content

**[** ഇന്ദ്രൻസിനെ കേന്ദ്രകഥാപാത്രമാക്കി ജോൺ പോൾ ജോർജ്ജ് തിരക്കഥയെഴുതി സംവിധാനം ചെയ്ത 'ആശാൻ' എന്ന ചിത്രത്തിന്റെ പ്രിവ്യൂ ഷോയ്ക്ക് ആവേശ്വോജ്ജ്വലമായ പ്രതികരണം. സിനിമയിൽ അവസരം തേടി അലയുന്നവരുടെ കഥ പറയുന്ന ചിത്രം ഹൃദയസ്പർശിയായ ഒരു 'ഫീൽ ഗുഡ്' സിനിമയാണെന്ന് പ്രേക്ഷകർ അഭിപ്രായപ്പെടുന്നു.

ഇന്ദ്രൻസിന്റെ ഇതുവരെ കാണാത്ത തരത്തിലുള്ള മേക്കോവറും പ്രകടനവുമാണ് ചിത്രത്തിന്റെ പ്രധാന ആകർഷണം. സിനിമ കണ്ടിറങ്ങിയ ഇൻഫ്ലുവൻസർ അർജ്യൂ, നടി എസ്തർ അനിൽ എന്നിവർ ചിത്രത്തെ പ്രശംസിച്ചു.

ആദ്യ പകുതിയിൽ നർമ്മത്തിന് പ്രാധാന്യം നൽകുന്ന സിനിമ രണ്ടാം പകുതിയിൽ വൈകാരികമായ തലത്തിലേക്ക് മാറുന്നുവെന്ന് ഇവർ പറഞ്ഞു. സംഗീത സംവിധായകൻ ഔസേപ്പച്ചൻ ഉൾപ്പെടെയുള്ളവർ ഇന്ദ്രൻസിന്റെ അഭിനയത്തെ പ്രശംസിച്ചു.

ഷോയ്ക്ക് ശേഷം വൈകാരികമായി പ്രതികരിക്കാനാകാതെ നിൽക്കുന്ന ഇന്ദ്രൻസിന്റെ വീഡിയോയും ഇതിനോടകം ശ്രദ്ധിക്കപ്പെട്ടു. ദുൽക്കർ സൽമാന്റെ വേഫയറർ ഫിലിംസ് വിതരണം ചെയ്യുന്ന ചിത്രത്തിൽ ജോമോൻ ജ്യോതിർ, മദൻ ഗൗരി, ഷോബി തിലകൻ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു.

മമ്മൂട്ടി പങ്കെടുത്ത ചിത്രത്തിന്റെ പ്രമോഷൻ പരിപാടി നേരത്തെ തരംഗമായിരുന്നു.v

### Related Links & Sources
- [Original Story Source](https://moviemax.in/news/340124/review-of-the-movie-aashan)