---
title: "ധനുഷും  മൃണാൾ താക്കൂറും വിവാഹിതരാക്കുന്നു..! സത്യാവസ്ഥ എന്ത്? വെളിപ്പടുത്തി നടി "
english_title: "Dhanush and MrunalThakur are in love, MrunalThakur reveals the truth"
publisher: "moviemax.in"
canonical_url: "https://moviemax.in/news/340095/dhanush-and-mrunalthakur-are-in-love-mrunalthakur-reveals-the-truth"
published_at: "2026-02-04T13:57:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/698303bb84ee5_danush.jpg"
keywords: []
---

# ധനുഷും  മൃണാൾ താക്കൂറും വിവാഹിതരാക്കുന്നു..! സത്യാവസ്ഥ എന്ത്? വെളിപ്പടുത്തി നടി 

> **Lead Summary:** ****തെന്നിന്ത്യൻ സൂപ്പർതാരം ധനുഷും പ്രിയനടി മൃണാൾ താക്കൂറും തമ്മിലുള്ള പ്രണയത്തെയും വിവാഹത്തെയും കുറിച്ചുള്ള വാർത്തകൾ കഴിഞ്ഞ കുറച്ചുദിവസങ്ങളായി സോഷ്യൽ മീഡിയയിൽ സജീവമാണ്.

## Article Content

****തെന്നിന്ത്യൻ സൂപ്പർതാരം ധനുഷും പ്രിയനടി മൃണാൾ താക്കൂറും തമ്മിലുള്ള പ്രണയത്തെയും വിവാഹത്തെയും കുറിച്ചുള്ള വാർത്തകൾ കഴിഞ്ഞ കുറച്ചുദിവസങ്ങളായി സോഷ്യൽ മീഡിയയിൽ സജീവമാണ്.

ഫെബ്രുവരി 14 വാലന്‍റൈൻസ് ഡേ ദിനത്തിൽ ഇവർ വിവാഹിതരാകും എന്നാണ് സോഷ്യൽമീഡിയ പറഞ്ഞത്. എന്നാൽ ഇരുവരും ഈ അഭ്യൂഹങ്ങളോട് പ്രതികരിച്ചിരുന്നില്ല.

ഇപ്പോഴിതാ എ.ബി.യുമായുള്ള അഭിമുഖത്തിൽ ആദ്യമായി മൃണാൾ ചോദ്യങ്ങളോട് പ്രതികരിച്ചിരിക്കുകയാണ്. ഫെബ്രുവരിയിൽ ധനുഷിനെ വിവാഹം ചെയ്യുമോ എന്ന ചോദ്യത്തിന് 'ആരും എന്നെ ക്ഷണിച്ചില്ല' എന്നായിരുന്നു മൃണാളിന്‍റെ മറുപടി.

ഫെബ്രുവരി 14ന് ഇരുവരും വിവാഹിതരാകും എന്ന രീതിയിൽ വിവാഹ തീയതി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ടല്ലൊ, എന്താണ് അതിൽ പറയാനുള്ളത് എന്ന ചോദ്യത്തിന്, 'അത് പ്രഖ്യാപിച്ചിട്ടുണ്ടോ? ആരും എന്നെ ക്ഷണിച്ചില്ല. അവർക്ക് എന്നെയും ക്ഷണിക്കാമായിരുന്നു' എന്നാണ് മൃണാൾ പറഞ്ഞത്.

വിവാഹത്തെ കുറിച്ചുള്ള വാർത്തകൾ വലിയ രീതിയിൽ പ്രചരിച്ച സാഹചര്യത്തിൽ നിങ്ങളും അത് അറിഞ്ഞിരിക്കുമല്ലൊ എന്ന് ചോദിച്ചപ്പോൾ 'അതെ, ഞാൻ കണ്ടിട്ടുണ്ട്. അതെല്ലാം കണ്ട് ഞാൻ ചിരിക്കാറുണ്ട്. എനിക്കുവേണ്ടി സൗജന്യ പി.ആർ ചെയ്യുന്നവരോട് നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു. പക്ഷേ നിങ്ങളൊന്നും വിചാരിക്കുന്നതുപോലെയല്ല കാര്യങ്ങൾ. അത് ഫെബ്രുവരി 14ന് നിങ്ങൾക്ക് കാണാൻ കഴിയും' മൃണാൾ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://moviemax.in/news/340095/dhanush-and-mrunalthakur-are-in-love-mrunalthakur-reveals-the-truth)