---
title: "ടൊവിനോയുടെ ശബ്ദത്തിൽ സുട്ടുവും പുതുമുഖങ്ങളും; 'പെണ്ണും പൊറാട്ടും' ടീസർ പുറത്തിറങ്ങി"
english_title: "Sutu and new faces in Tovino's voice; 'Pennum Porattum' teaser released"
publisher: "moviemax.in"
canonical_url: "https://moviemax.in/news/340068/sutu-and-new-faces-in-tovinos-voice-pennum-porattum-teaser-released"
published_at: "2026-02-04T12:42:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6982f31e097d7_TOVINO_THOMAS.jpg"
keywords: []
---

# ടൊവിനോയുടെ ശബ്ദത്തിൽ സുട്ടുവും പുതുമുഖങ്ങളും; 'പെണ്ണും പൊറാട്ടും' ടീസർ പുറത്തിറങ്ങി

> **Lead Summary:** **[**നടൻ രാജേഷ് മാധവൻ സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന 'പെണ്ണും പൊറാട്ടും' എന്ന സിനിമയുടെ ആകാംക്ഷയുണർത്തുന്ന ടീസർ പുറത്തിറങ്ങി. സുട്ടു എന്ന നായയും ഒരുകൂട്ടം പുതുമുഖങ്ങളുമാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.

## Article Content

**[**നടൻ രാജേഷ് മാധവൻ സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന 'പെണ്ണും പൊറാട്ടും' എന്ന സിനിമയുടെ ആകാംക്ഷയുണർത്തുന്ന ടീസർ പുറത്തിറങ്ങി. സുട്ടു എന്ന നായയും ഒരുകൂട്ടം പുതുമുഖങ്ങളുമാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.

> "നിക്കാൻ പറ്റാത്തിടത്ത് നിന്ന് ഓടിപ്പോകാനല്ലേ ഈ ലോകം ഇത്രേം വലുതായിരിക്കണേ" എന്ന നായകനായ സുട്ടുവിന്റെ അർത്ഥവത്തായ ഡയലോഗിലൂടെയാണ് ടീസർ ശ്രദ്ധേയമാകുന്നത്. ഈ ഡയലോഗിന് ശബ്ദം നൽകിയിരിക്കുന്നത് സൂപ്പർ താരം ടൊവിനോ തോമസ് ആണെന്നത് ടീസറിന്റെ മാറ്റുകൂട്ടുന്നു.

നവാഗതരായ അഭിനേതാക്കളുടെ അതിഗംഭീര പ്രകടനമാണ് ടീസറിന്റെ ഹൈലൈറ്റ്. ആദ്യമായി ക്യാമറയ്ക്ക് മുന്നിലെത്തുന്നവർ എന്ന് തോന്നാത്ത വിധം സ്വാഭാവികമായ അഭിനയവും സംഭാഷണ ശൈലിയും സിനിമയിലുണ്ടെന്ന സൂചനയാണ് ടീസർ നൽകുന്നത്. വളരെ വ്യത്യസ്തമായ ഒരു സിനിമാ അനുഭവമായിരിക്കും 'പെണ്ണും പൊറാട്ടും' എന്ന് ടീസർ ഉറപ്പുനൽകുന്നു.

മഹേഷിന്റെ പ്രതികാരം, ആൻഡ്രോയിഡ് കുഞ്ഞപ്പൻ, ന്നാ താൻ കേസ് കൊട് എന്നിങ്ങനെ വ്യത്യസ്‍തമായ സിനിമകളിലൂടെ ഒട്ടേറെ പുതുമുഖങ്ങളെയും നമുക്ക് സമ്മാനിച്ചിട്ടുള്ള നിർമ്മാതാവ് സന്തോഷ് ടി കുരുവിളയുടെ STK ഫ്രെയിംസ് ആണ് വീണ്ടും മറ്റൊരു വ്യത്യസ്തമായ സിനിമാ കാഴ്ചയുമായി എത്തുന്നത്.

ഇത് വരെ മലയാള സിനിമ കാണാത്ത എന്തോ ഒന്ന് ഈ സിനിമ നമുക്ക് തരും എന്നൊരു വിശ്വാസം ടീസർ കാണുമ്പോൾ പ്രേക്ഷകർക്ക് ലഭിക്കുന്നുണ്ട്. യുവാക്കളെയും കുടുംബങ്ങളെയും ഒരു പോലെ ആകർഷിക്കുന്ന രീതിയിലുള്ള ആക്ഷനും കോമഡിയും ഇമോഷൻസും നിറഞ്ഞു നിൽക്കുന്ന ഒരു സിനിമയായിരിക്കും 'പെണ്ണും പൊറാട്ടും' എന്ന് ചിത്രത്തിന്റെ ടീസർ വലിയ ഒരു സൂചന തരുന്നുണ്ട്.ഫെബ്രുവരി 13 ന് പെണ്ണും പൊറാട്ടും റിലീസ് ചെയ്യും.

### Related Links & Sources
- [Original Story Source](https://moviemax.in/news/340068/sutu-and-new-faces-in-tovinos-voice-pennum-porattum-teaser-released)