കൃഷിനാശ ധനസഹായം വ്യാജരേഖകളുണ്ടാക്കി തട്ടിയെടുത്ത കേസ്; മുൻ കൃഷി ഓഫീസർ പിടിയിൽ

കൃഷിനാശ ധനസഹായം വ്യാജരേഖകളുണ്ടാക്കി തട്ടിയെടുത്ത കേസ്; മുൻ കൃഷി ഓഫീസർ പിടിയിൽ
Feb 4, 2026 08:32 PM | By Roshni Kunhikrishnan

പാലക്കാട്: (https://truevisionnews.com/)കർഷകർക്കുള്ള കൃഷിനാശ ധനസഹായം വ്യാജരേഖകളുണ്ടാക്കി തട്ടിയെടുത്ത കേസിൽ മുൻ കൃഷി ഓഫീസർ വിജിലൻസിന്റെ പിടിയിലായി. അഗളി കൃഷി ഭവനിലെ മുൻ ഉദ്യോഗസ്ഥനായ വെങ്കിടേശ്വര ബാബുവാണ് പിടിയിലായത്. ബെംഗളൂരുവിൽ ഒളിവിൽ കഴിയുകയായിരുന്ന ഇയാളെ വിജിലൻസ് സംഘം അവിടെയെത്തി പിടികൂടുകയായിരുന്നു.

കർഷകരുടെ പേരിൽ വ്യാജ രേഖകൾ ചമച്ച് സർക്കാർ നൽകുന്ന നഷ്ടപരിഹാര തുക സ്വന്തം ആവശ്യങ്ങൾക്കായി മാറ്റുകയായിരുന്നു ഇയാൾ ചെയ്തിരുന്നത്. കേസിൽ കോടതി ശിക്ഷിച്ചിട്ടും കീഴടങ്ങാതെ ഒളിവിൽ പോയ വെങ്കിടേശ്വര ബാബുവിനെ മാസങ്ങൾ നീണ്ട തിരച്ചിലിനൊടുവിലാണ് വിജിലൻസ് വലയിലാക്കിയത്. ഇയാളെ ഉടൻ തന്നെ കോടതിയിൽ ഹാജരാക്കും.

Former agriculture officer arrested for embezzling agricultural disaster relief funds by forging documents

Next TV

Related Stories
അമ്പലത്തറയിൽ ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു

Feb 4, 2026 09:54 PM

അമ്പലത്തറയിൽ ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു

അമ്പലത്തറയിൽ ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികൻ...

Read More >>
യൂണിഫോമിനുള്ളിലെ അശ്ലീല മുഖം!  വനിതാ ബീറ്റ് ഫോറസ്റ്റ് ഓഫീസറെ അപമാനിക്കാൻ ശ്രമം, വനംവകുപ്പ് ഉദ്യോഗസ്ഥൻ പിടിയിൽ

Feb 4, 2026 09:12 PM

യൂണിഫോമിനുള്ളിലെ അശ്ലീല മുഖം! വനിതാ ബീറ്റ് ഫോറസ്റ്റ് ഓഫീസറെ അപമാനിക്കാൻ ശ്രമം, വനംവകുപ്പ് ഉദ്യോഗസ്ഥൻ പിടിയിൽ

വനിതാ ബീറ്റ് ഫോറസ്റ്റ് ഓഫീസറെ അപമാനിക്കാൻ ശ്രമം , വനംവകുപ്പ് ഉദ്യോഗസ്ഥൻ പോലീസ്...

Read More >>
വി.ഡി. സതീശനുമായുള്ള ഭിന്നത വ്യക്തിപരമാണ്, അത് പാർട്ടിയോടുള്ള വിരോധമല്ല - ജി. സുകുമാരൻ നായർ

Feb 4, 2026 08:50 PM

വി.ഡി. സതീശനുമായുള്ള ഭിന്നത വ്യക്തിപരമാണ്, അത് പാർട്ടിയോടുള്ള വിരോധമല്ല - ജി. സുകുമാരൻ നായർ

വി.ഡി. സതീശനുമായുള്ള ഭിന്നത വ്യക്തിപരമാണ്, അത് പാർട്ടിയോടുള്ള വിരോധമല്ല - ജി. സുകുമാരൻ...

Read More >>
Top Stories

News Roundup

GCC News