മലപ്പുറം:(https://truevisionnews.com/) സ്ത്രീ വേഷത്തിലെത്തി എസ്ഐആർ ഫോം ആവശ്യപ്പെട്ടശേഷം വീട്ടമ്മയെ ആക്രമിച്ച് 3 പവൻ സ്വർണാഭരണം കവർന്നയാളെ കൽപകഞ്ചേരി പൊലീസ് പിടികൂടി. അയൽവാസിയായ യുവാവാണ് കസ്റ്റഡിയിലുള്ളത്. ഇയാളുടെ അറസ്റ്റ് നാളെ രേഖപ്പെടുത്തും.
മോഷണത്തിനിടെ വീട്ടമ്മയ്ക്കു പരുക്കേറ്റു. വെട്ടിച്ചിറ പൂളമംഗലം ചകിരിപ്പാറയ്ക്കു സമീപം കരിങ്കപ്പാറ ഹംസഹാജിയുടെ വീട്ടിൽ വെള്ളിയാഴ്ച ഉച്ചയ്ക്കാണ് കവർച്ച നടന്നത്.
ഫോം എടുക്കാനായി, ഹംസഹാജിയുടെ ഭാര്യ നഫീസ( 58) വീട്ടിനകത്തേക്കു പോകുന്നതിനിടെ പിന്നാലെയെത്തി ആക്രമിക്കുകയായിരുന്നു. വളയും നെക്‌ലസുമാണ് നഷ്ടമായത്. മോഷ്ടാവിന്റെ ആക്രമണത്തിൽ പരുക്കേറ്റ നഫീസ പുത്തനത്താണിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.
Man dressed as a woman attacks and robs housewife; accused arrested

































