കൊച്ചി: [moviemax.in] ശബരിമല സ്വർണപ്പാളി കേസുമായി ബന്ധപ്പെട്ട് നടൻ ജയറാമിനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തെന്ന വാർത്തകൾ നിഷേധിച്ച് മകൻ കാളിദാസ് ജയറാം. ജയറാമും കാളിദാസും ആദ്യമായി ഒന്നിച്ചഭിനയിക്കുന്ന 'ആശകൾ ആയിരം' എന്ന ചിത്രത്തിന്റെ ട്രെയിലർ ലോഞ്ചിനിടെയായിരുന്നു കാളിദാസിന്റെ ഈ രസകരമായ പ്രതികരണം.
വ്യാഴാഴ്ച ജയറാമിനെ അന്വേഷണ സംഘം ചോദ്യം ചെയ്തു എന്നായിരുന്നു ചില മാധ്യമങ്ങളിൽ വന്ന റിപ്പോർട്ട്. എന്നാൽ അതേദിവസം തന്നെ ജയറാം തന്റെ കൂടെ ചടങ്ങുകളിൽ പങ്കെടുത്ത കാര്യം ചൂണ്ടിക്കാട്ടിയാണ് കാളിദാസ് വാർത്തകളെ പരിഹസിച്ചത്.
"ഇന്നത്തെ വാർത്ത കണ്ടപ്പോൾ ഞാൻ കരുതി അപ്പ എന്തോ കുമ്പിടിയാണെന്ന്. ഒരേ സമയത്ത് രണ്ട് സ്‌ഥലത്ത് എങ്ങനെ പ്രത്യക്ഷപ്പെടുമെന്ന് ഞാൻ വിചാരിച്ചു പോയി," എന്നായിരുന്നു കാളിദാസിന്റെ വാക്കുകൾ.
ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് നടൻ ജയറാമിൽ നിന്ന് അന്വേഷണ സംഘം മൊഴിയെടുത്തുവെന്ന വാർത്തകൾ സോഷ്യൽ മീഡിയയിലടക്കം വലിയ ചർച്ചയായിരുന്നു. എന്നാൽ ട്രെയിലർ ലോഞ്ച് വേദിയിൽ അച്ഛനൊപ്പം പങ്കെടുത്തുകൊണ്ട്, ഇത്തരം പ്രചരണങ്ങളിൽ യാതൊരു അടിസ്ഥാനവുമില്ലെന്ന് കാളിദാസ് വ്യക്തമാക്കുകയായിരുന്നു.
Kalidas denies news that Jayaram was questioned

































