ചിരിപ്പിച്ചും ചിന്തിപ്പിച്ചും അച്ഛനും മകനും; ജയറാം - കാളിദാസ് ജയറാം ഒരുമിക്കുന്ന ചിത്രം ആശകൾ ആയിരത്തിന്റെ ട്രയ്ലർ പ്രേക്ഷകരിലേക്ക്

ചിരിപ്പിച്ചും ചിന്തിപ്പിച്ചും അച്ഛനും മകനും; ജയറാം - കാളിദാസ് ജയറാം ഒരുമിക്കുന്ന ചിത്രം ആശകൾ ആയിരത്തിന്റെ ട്രയ്ലർ പ്രേക്ഷകരിലേക്ക്
Jan 30, 2026 11:40 PM | By Roshni Kunhikrishnan

(https://moviemax.in/)ഇരുപത്തിമൂന്ന് വർഷങ്ങൾക്ക് ശേഷം ജയറാം - കാളിദാസ് ജയറാം ഒരുമിക്കുന്ന ചിത്രം ആശകൾ ആയിരത്തിന്റെ ട്രയ്ലർ റിലീസായി. കുടുംബബന്ധത്തിന്റെ ആഴവും അതിനപ്പുറം ചിരിയും ചിന്തയും കോർത്തിണക്കി ജി. പ്രജിത്ത് സംവിധാനം ചെയ്ത ചിത്രം ആശകൾ ആയിരത്തിന്റെ ട്രയ്ലർ ചിത്രം കംപ്ലീറ്റ് ഫാമിലി എന്റെർറ്റൈനെർ എന്ന ഉറപ്പു നൽകുന്നു. ഫെബ്രുവരി 6ന് ചിത്രം ലോകവ്യാപകമായി തിയേറ്ററുകളിലേക്കെത്തും.

ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ, കൃഷ്ണമൂർത്തി എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാണം നിർവഹിക്കുന്നത്. ഒരു വടക്കൻ സെൽഫിക്കു ശേഷം ജി. പ്രജിത് സംവിധാനം ചെയ്യുന്ന ആശകൾ ആയിരത്തിന്റെ ക്രിയേറ്റിവ് ഡയറക്ടർ ജൂഡ് ആന്റണി ജോസഫാണ്.

അരവിന്ദ് രാജേന്ദ്രനും ജൂഡ് ആന്റണി ജോസഫും ചേർന്നാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. ജയറാം, കാളിദാസ് ജയറാം ചിത്രം ആശകൾ ആയിരത്തിൽ ആശാ ശരത്,ഷറഫുദ്ധീൻ, ഇഷാനി കൃഷ്ണ, ആനന്ദ് മന്മഥൻ, അഖിൽ എൻ ആർ ഡി, രമേശ് പിഷാരടി, ദിലീപ് മേനോൻ, സിൻസ് ഷാൻ, രാജേഷ് അഴിക്കോട്, വൈശാഖ് വിജയൻ, അഭിനന്ദ് അക്കോട്, മുകുന്ദൻ, ആനന്ദ് പദ്മനാഭൻ, രഞ്ജിത് ബാലചന്ദ്രൻ, സുധീർ പരവൂർ, നിഹാരിക, ഭാഗ്യ, കുഞ്ചൻ, ഷാജു ശ്രീധർ, റാഫി, സുരേഷ് കുമാർ മറ്റു യുവപ്രതിഭകളും ചിത്രത്തിലെ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ആശകൾ ആയിരത്തിന്റെ കോ- പ്രൊഡ്യൂസേഴ്‌സ്: ബൈജു ഗോപാലൻ, വി സി പ്രവീൺ എന്നിവരാണ്. ആശകൾ ആയിരം കേരളത്തിലെ തിയേറ്ററുകളിലേക്കെത്തിക്കുന്നത് ശ്രീ ഗോകുലം മൂവീസിന്റെ ഡിസ്ട്രിബൂഷൻ പാർട്ട്നറായ ഡ്രീം ബിഗ് ഫിലിംസും ഓവർസീസ് വിതരണം ഫാർസ് ഫിലിംസുമാണ് നിർവഹിക്കുന്നത്.


ആശകൾ ആയിരത്തിന്റെ മറ്റു അണിയറപ്രവർത്തകർ ഇവരാണ്. ഡി ഓ പി : സ്വരൂപ് ഫിലിപ്പ്, പ്രോജക്റ്റ്ഡിസൈനർ :ബാദുഷാ.എൻ.എം, മ്യൂസിക് ആൻഡ് ഒറിജിനൽ സ്കോർ : സനൽ ദേവ്, എഡിറ്റർ : ഷഫീഖ് പി വി, പ്രൊഡക്ഷൻ ഡിസൈനർ : നിമേഷ് താനൂർ, കോസ്റ്റ്യൂം ഡിസൈനർ : അരുൺ മനോഹർ, കൊറിയോഗ്രാഫി : സ്പ്രിംഗ്, സൗണ്ട് ഡിസൈൻ : സിങ്ക് സിനിമ, സൗണ്ട് മിക്സിങ് : ഫസൽ എ ബക്കർ, ട്രയ്ലർ കട്ട്സ് : ലിന്റോ കുര്യൻ, ഗാനരചന : മനു മഞ്ജിത്, ഹരിനാരായണൻ, പ്രൊഡക്ഷൻ കൺട്രോളർ : സക്കീർ ഹുസൈൻ, മേക്കപ്പ് : ഹസ്സൻ വണ്ടൂർ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ : ബേബി പണിക്കർ,വി എഫ് എക്സ് : കോക്കനട്ട് ബഞ്ച്, ഡി ഐ : കളർ പ്ലാനറ്റ് സ്റ്റുഡിയോസ്, കളറിസ്റ്റ് : ശ്രീക് വാര്യർ, ,സ്റ്റിൽസ് : ലെബിസൺ ഗോപി,പബ്ലിസിറ്റി ഡിസൈൻ: യെല്ലോ ടൂത്ത്, പി ആർ ഓ : പ്രതീഷ് ശേഖർ.

The trailer of Ashakal Ayiryathine is out to the audience

Next TV

Related Stories
 ചിരിപ്പിക്കാൻ 'ആശാൻ' വരുന്നു! ഇന്ദ്രൻസും ജോമോൻ ജ്യോതിറും ഒന്നിക്കുന്ന ചിരിവിരുന്ന്; റിലീസ് തീയതി പ്രഖ്യാപിച്ചു

Jan 30, 2026 10:36 AM

ചിരിപ്പിക്കാൻ 'ആശാൻ' വരുന്നു! ഇന്ദ്രൻസും ജോമോൻ ജ്യോതിറും ഒന്നിക്കുന്ന ചിരിവിരുന്ന്; റിലീസ് തീയതി പ്രഖ്യാപിച്ചു

ചിരിപ്പിക്കാൻ 'ആശാൻ' വരുന്നു! ഇന്ദ്രൻസും ജോമോൻ ജ്യോതിറും ഒന്നിക്കുന്ന ചിരിവിരുന്ന്; റിലീസ് തീയതി...

Read More >>
Top Stories