(https://moviemax.in/) ഭർത്താവ് സ്വന്തം രൂപത്തെ കുറിച്ച് നടത്തിയ 'ക്രൂരമായ' തമാശയിൽ മനംനൊന്ത് ലഖ്‌നൗ സ്വദേശിയായ മോഡൽ തനു സിംഗ് (28) ആത്മഹത്യ ചെയ്തു.
കുടുംബാംഗങ്ങളുടെ മുന്നിൽ വച്ച് ഭർത്താവ് നടത്തിയ പരാമർശത്തിൽ മനംനൊന്താണ് യുവ മോഡലായ തനു സിംഗ് ആത്മഹത്യ ചെയ്തതെന്ന് പോലീസ് പറയുന്നു. ലഖ്‌നൗവിലെ ഇന്ദിരാനഗറിൽ ഭർത്താവിനൊപ്പം താമസിച്ചിരുന്ന ഇവരെ സ്വന്തം കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
ലഖ്നൗ പോലീസ് പറയുന്നത് അനുസരിച്ച് മറ്റ് കുടുംബാംഗങ്ങളോടൊപ്പം സ്വന്തം വീട്ടിൽ ഇരിക്കവെ സംഭാഷണത്തിനിടെ തനുവിന്‍റെ ഭർത്താവ് "ബന്ദരിയ" (കുരങ്ങൻ) എന്ന് വിളിച്ച് കളിയാക്കുകയായിരുന്നു. നിരുപദ്രവകരമെന്ന് മറ്റുള്ളവർക്ക് തോന്നുമെങ്കിലും കുടുംബാംഗങ്ങളുടെ മുന്നിൽ വച്ച് ഭർത്താവ് കളിയാക്കിയതിൽ മനംനൊന്ത് തനു സ്വന്തം കിടപ്പുറിയിൽ വച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു.
Model commits suicide after being upset by husband's 'cruel' joke

































