(https://moviemax.in/)സത്യൻ അന്തിക്കാടിന്റെ കരിയറിലെ മികച്ച ചിത്രങ്ങളിലൊന്നാണ് ദിലീപ് നായകനായ 'വിനോദയാത്ര'. ചിത്രത്തിലെ 'അനുപമ' എന്ന കഥാപാത്രം മീര ജാസ്മിന്റെ കരിയറിലെ തന്നെ ശ്രദ്ധേയമായ ഒന്നാണ്. എന്നാൽ ഈ വേഷത്തിലേക്ക് ആദ്യം മീരയെയായിരുന്നില്ല നിശ്ചയിച്ചിരുന്നതെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സത്യൻ അന്തിക്കാട് ഇപ്പോൾ.
ചിത്രത്തിലെ നായികയായി ഒരു പുതിയ മുഖത്തെ അവതരിപ്പിക്കാനായിരുന്നു സംവിധായകൻ ആദ്യം ആഗ്രഹിച്ചത്. ഇതിനായി നിരവധി കുട്ടികളെ ഓഡിഷൻ ചെയ്യുകയും ഷൂട്ടിംഗ് ആരംഭിക്കുകയും ചെയ്തു. എന്നാൽ മുകേഷ്, മുരളി തുടങ്ങിയ വലിയ താരങ്ങൾക്കൊപ്പം അഭിനയിക്കുമ്പോൾ പല പുതുമുഖങ്ങൾക്കും വേണ്ടത്ര തിളങ്ങാൻ സാധിച്ചില്ല.
ഷൂട്ടിംഗ് തുടങ്ങിയിട്ടും നായികയുടെ കാര്യത്തിൽ തീരുമാനമാകാത്ത അവസ്ഥ വന്നപ്പോഴാണ് സംവിധായകൻ മീര ജാസ്മിനെ സമീപിക്കുന്നത്. ആ സമയത്ത് മീര തമിഴ് സിനിമകളുടെ തിരക്കിലായിരുന്നു. "എങ്ങനെയെങ്കിലും ഈ വേഷം ചെയ്ത് എന്നെ രക്ഷിക്കണം" എന്ന സത്യൻ അന്തിക്കാടിന്റെ അഭ്യർത്ഥന സ്വീകരിച്ച് മീര ചിത്രത്തിന്റെ ഭാഗമാവുകയായിരുന്നു.
ഏറെ അഭിനയപ്രാധാന്യമുള്ള വേഷമായിരുന്നു അനുപമയുടേത്. മീര ജാസ്മിൻ എത്തിയതോടെ ആ കഥാപാത്രം മറ്റൊരു തലത്തിലേക്ക് മാറിയെന്നും മറ്റ് താരങ്ങളുമായുള്ള കെമിസ്ട്രി മികച്ചതായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Sathyan Anthikad opens up about how Meera Jasmine arrived at 'Vinodayatra'


































