ചെന്നൈ: [moviemax.in] തമിഴകത്ത് വിജയക്കൊടി പാറിക്കാൻ മലയാളി താരം അനശ്വര രാജൻ വീണ്ടും എത്തുന്നു. ‘ടൂറിസ്റ്റ് ഫാമിലി’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന്റെ സംവിധായകൻ അഭിഷൻ ജീവിന്ത് നായകനാകുന്ന ‘വിത്ത് ലവ്’ എന്ന തമിഴ് ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി.
മികച്ച പ്രതികരണമാണ് ട്രെയിലറിന് സോഷ്യൽ മീഡിയയിൽ ലഭിച്ചുകൊണ്ടിരിക്കുന്നത്. ഒരു കംപ്ലീറ്റ് റൊമാന്റിക് കോമഡി എന്റർടെയ്‌നറായി ഒരുക്കിയിരിക്കുന്ന ചിത്രത്തിൽ 'മോനിഷ' എന്ന കഥാപാത്രത്തെയാണ് അനശ്വര അവതരിപ്പിക്കുന്നത്.
സ്‌കൂൾ കാലഘട്ടത്തിലെ സൗഹൃദവും പിന്നീട് പ്രണയമായി മാറുന്നതുമാണ് സിനിമയുടെ പ്രമേയം. സ്‌കൂൾ വിദ്യാർത്ഥിനിയായും പിന്നീട് മറ്റൊരു ഗെറ്റപ്പിലും അനശ്വര ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. തെന്നിന്ത്യയിൽ ഇതിനോടകം ശ്രദ്ധേയമായ അനശ്വരയുടെ പ്രകടനം തമിഴിലും വലിയ വിജയം നേടുമെന്നാണ് ട്രെയിലർ നൽകുന്ന സൂചന.
അഭിഷൻ ജീവിന്തും അനശ്വരയും തമ്മിലുള്ള സ്ക്രീൻ കെമിസ്ട്രിയാണ് ട്രെയിലറിലെ പ്രധാന ആകർഷണം. സംവിധായകൻ എന്ന നിലയിൽ ശ്രദ്ധേയനായ അഭിഷൻ ആദ്യമായി നായകനായി എത്തുന്ന ചിത്രം കൂടിയാണിത്. രണ്ട് വ്യത്യസ്ത കാലഘട്ടങ്ങളിലൂടെ കടന്നുപോകുന്ന കഥയിൽ ഇരുവരും വ്യത്യസ്ത ലുക്കുകളിലാണ് എത്തുന്നത്. നവാഗതനായ മദൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.
ഹരീഷ് കുമാർ, കാവ്യ അനിൽ, സച്ചിൻ, തേനി മുരുകൻ തുടങ്ങിയവർ മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നു. സൗന്ദര്യ രജനികാന്ത് നിർമ്മിക്കുന്ന ഈ ചിത്രം ഫെബ്രുവരി ആറിന് തിയേറ്ററുകളിലെത്തും.
'With Love' trailer is out!

































