ശല്യം സഹിക്കാനാവുന്നില്ലെന്ന് നാട്ടുകാരുടെ പരാതി; പൊലീസ് ഉദ്യോഗസ്ഥയുടെ വീട്ടിലെ എഴുപത് നായ്ക്കളെ ഷെൽട്ടറിലേക്ക് മാറ്റി

 ശല്യം സഹിക്കാനാവുന്നില്ലെന്ന് നാട്ടുകാരുടെ പരാതി; പൊലീസ് ഉദ്യോഗസ്ഥയുടെ വീട്ടിലെ എഴുപത്  നായ്ക്കളെ ഷെൽട്ടറിലേക്ക് മാറ്റി
Jan 31, 2026 08:45 PM | By Susmitha Surendran

തിരുവനന്തപുരം: (https://truevisionnews.com/) വനിതാ പൊലീസ് ഉദ്യോഗസ്ഥ വീട്ടിൽ പാർപ്പിച്ചിരുന്ന എഴുപതോളം തെരുവുനായ്ക്കളെ ഷെൽട്ടറുകളിലേക്ക് മാറ്റി. കോർപ്പറേഷന്റെ ഇടപെടലിന് പിന്നാലെ തിരുവല്ലത്തെ എബിസി കേന്ദ്രത്തിലേക്കാണ് നായ്ക്കളെ മാറ്റിയത്.

കഴക്കൂട്ടം പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥയാണ് ചെങ്കോട്ടുകോണം മടവൂർ പാറയിലെ ഇവരുടെ വീട്ടിലും പരിസരത്തുമായി നായ്ക്കളെ സംരക്ഷിച്ചിരുന്നത്. ഇത് നാട്ടുകാർക്ക് വലിയ പ്രശ്‌നം സൃഷ്ടിച്ചതായി പരാതി ഉയർന്നിരുന്നു.

നായ്ക്കൾ ശബ്ദമുണ്ടാക്കുന്നതിനാൽ പരിസരവാസികൾക്ക് ഉറക്കം നഷ്ടമാകുന്നതായും പകൽപോലും പുറത്തിറങ്ങാൻ കഴിയാത്ത സാഹചര്യമുണ്ടെന്നും പരാതി ഉണ്ടായിരുന്നു. പരാതികൾ രൂക്ഷമായതോടെ നായ്ക്കളെ ഷെൽട്ടറിലേക്ക് മാറ്റാൻ തിരുവനന്തപുരം കോർപ്പറേഷൻ തീരുമാനിക്കുകയായിരുന്നു.

നായ്ക്കളെ വീട്ടിൽനിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് പൊലീസ് ഉദ്യോഗസ്ഥക്ക് കോർപ്പറേഷൻ കത്ത് നൽകിയിരുന്നു. എന്നാൽ നായ്ക്കൾ തനിയെ പെറ്റു പെരുകിയതാണെന്നും കോർപ്പറേഷൻ നായ്ക്കളെ കൊണ്ടുപോകട്ടെ എന്ന നിലപാടുമാണ് ഉദ്യോഗസ്ഥ സ്വീകരിച്ചത്. പിന്നാലെയാണ് കോർപ്പറേഷൻ നടപടി സ്വീകരിച്ചത്.

Seventy dogs from police officer's home moved to shelter

Next TV

Related Stories
സ്ത്രീ വേഷം ധരിച്ചെത്തി വീട്ടമ്മയെ ആക്രമിച്ച് കവർച്ച നടത്തി; പ്രതി പിടിയിൽ

Jan 31, 2026 10:46 PM

സ്ത്രീ വേഷം ധരിച്ചെത്തി വീട്ടമ്മയെ ആക്രമിച്ച് കവർച്ച നടത്തി; പ്രതി പിടിയിൽ

സ്ത്രീ വേഷം ധരിച്ചെത്തി വീട്ടമ്മയെ ആക്രമിച്ച് കവർച്ച നടത്തി; പ്രതി...

Read More >>
കണ്ണുവെട്ടിച്ചത് വെറുതെയായി;15 വർഷം ഒളിവിൽ കഴിഞ്ഞ പോക്‌സോ, വധശ്രമം കേസുകളിലെ പ്രതി പിടിയിൽ

Jan 31, 2026 10:21 PM

കണ്ണുവെട്ടിച്ചത് വെറുതെയായി;15 വർഷം ഒളിവിൽ കഴിഞ്ഞ പോക്‌സോ, വധശ്രമം കേസുകളിലെ പ്രതി പിടിയിൽ

15 വർഷം ഒളിവിൽ കഴിഞ്ഞു; പോക്‌സോ, വധശ്രമം കേസുകളിലെ പ്രതി...

Read More >>
പെൺസുഹൃത്തിന്റെ ആത്മഹത്യക്ക് പിന്നാലെ പോലീസ് ഉദ്യോഗസ്ഥൻ ജീവനൊടുക്കി

Jan 31, 2026 09:50 PM

പെൺസുഹൃത്തിന്റെ ആത്മഹത്യക്ക് പിന്നാലെ പോലീസ് ഉദ്യോഗസ്ഥൻ ജീവനൊടുക്കി

പെൺസുഹൃത്തിന്റെ ആത്മഹത്യക്ക് പിന്നാലെ പോലീസ് ഉദ്യോഗസ്ഥൻ...

Read More >>
ഭാവിയിൽ കേരളത്തിൽ സിപിഐയിൽ നിന്നൊരു മുഖ്യമന്ത്രി ഉണ്ടാകും - ബിനോയ് വിശ്വം

Jan 31, 2026 09:10 PM

ഭാവിയിൽ കേരളത്തിൽ സിപിഐയിൽ നിന്നൊരു മുഖ്യമന്ത്രി ഉണ്ടാകും - ബിനോയ് വിശ്വം

ഭാവിയിൽ കേരളത്തിൽ സിപിഐയിൽ നിന്നൊരു മുഖ്യമന്ത്രി ഉണ്ടാകും - ബിനോയ്...

Read More >>
വൈദ്യുതി സർചാർജിൽ കുറവ് വരുത്തി കെഎസ്ഇബി

Jan 31, 2026 08:34 PM

വൈദ്യുതി സർചാർജിൽ കുറവ് വരുത്തി കെഎസ്ഇബി

വൈദ്യുതി സർചാർജിൽ കുറവ് വരുത്തി...

Read More >>
Top Stories

News from Regional Network