തിരുവനന്തപുരം:(https://truevisionnews.com/) ഫെബ്രുവരി മാസത്തെ വൈദ്യുതി സർചാർജിൽ കുറവ് വരുത്തി കെഎസ്ഇബി. പുതിയ തീരുമാനപ്രകാരം പ്രതിമാസ ബില്ല് ലഭിക്കുന്ന ഉപഭോക്താക്കളിൽ നിന്ന് ഇന്ധന സർചാർജ് ഈടാക്കില്ല.
എന്നാൽ ദ്വൈമാസ ബില്ല് ലഭിക്കുന്നവർ യൂണിറ്റിന് നാല് പൈസ അധികമായി നൽകണം. ജനുവരിയിൽ ഇത് യഥാക്രമം എട്ട് പൈസയും ഏഴ് പൈസയുമായിരുന്നു. സർചാർജ് നിരക്ക് കുറച്ചതോടെ ഫെബ്രുവരിയിലെ വൈദ്യുതി ബില്ലിൽ ഉപഭോക്താക്കൾക്ക് ആശ്വാസം ലഭിക്കും.
KSEB reduces electricity surcharge
































