തിരുവനന്തപുരം: (https://truevisionnews.com/)ഭാവിയിൽ കേരളത്തിൽ സിപിഐയിൽ നിന്നൊരു മുഖ്യമന്ത്രി ഉണ്ടാകുമെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. എന്നാൽ അത് എന്നാണെന്ന് ഇപ്പോൾ വ്യക്തമാക്കാൻ കഴിയില്ലെന്നും തിരുവനന്തപുരത്ത് അദ്ദേഹം പറഞ്ഞു.
കേന്ദ്രബജറ്റുകളിൽ കേരളം നിരന്തരം വഞ്ചിക്കപ്പെടുകയാണെന്നും നാളത്തെ ബജറ്റിലെങ്കിലും സംസ്ഥാനത്തെ പരിഗണിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. അസിയാൻ കരാർ രാജ്യത്തെ കാർഷിക മേഖലയെ തകർത്തുവെന്നും കർഷകർ സ്വന്തം മണ്ണിൽ പാട്ടക്കാരാക്കപ്പെടുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ജനങ്ങൾക്ക് ഇപ്പോഴും എൽഡിഎഫിൽ വലിയ പ്രതീക്ഷയുണ്ടെന്നും ഭരണത്തിന്റെ പത്താം വർഷത്തിലും ഈ സർക്കാർ തന്നെ തുടരണമെന്നാണ് ജനാഗ്രഹമെന്നും ബിനോയ് വിശ്വം അവകാശപ്പെട്ടു. ആവശ്യമായ തിരുത്തലുകൾ വരുത്തി എൽഡിഎഫ് മൂന്നാം തവണയും അധികാരത്തിൽ വരുമെന്നും അദ്ദേഹം വ്യക്തമാക്കി.
In the future, there will be a Chief Minister from CPI in Kerala - Binoy Viswam



























