(https://moviemax.in/) ആരാധകർ കാത്തിരുന്ന ബിഗ് ബജറ്റ് ചിത്രം ‘പരാശക്തി’ ഒടിടി റിലീസിന് ഒരുങ്ങുന്നു. ബോക്സ് ഓഫീസിൽ 100 കോടി ക്ലബ്ബിൽ ഇടം പിടിച്ച ഈ ആക്ഷൻ ഡ്രാമ അടുത്ത മാസം ഏഴാം തീയതി മുതൽ പ്രമുഖ ഡിജിറ്റൽ പ്ലാറ്റ്‌ഫോമായ സീ 5-ലൂടെ സ്ട്രീമിംഗ് ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ.
‘സൂരറൈ പോട്ട്രു’ എന്ന സൂപ്പർ ഹിറ്റിന് ശേഷം സുധാ കൊങ്കര സംവിധാനം ചെയ്ത ഈ ചിത്രം തമിഴ്‌നാടിന്റെ രാഷ്ട്രീയ ചരിത്രത്തിലെ നിർണ്ണായകമായ ഹിന്ദി വിരുദ്ധ പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തിലാണ് ഒരുക്കിയിരിക്കുന്നത്.
ശിവകാർത്തികേയന്റെ കരിയറിലെ ഏറ്റവും ചെലവേറിയ ചിത്രമായി കണക്കാക്കപ്പെടുന്ന പരാശക്തി ഏകദേശം 150 കോടി രൂപയുടെ ബജറ്റിലാണ് നിർമ്മിച്ചത്. തിയേറ്ററുകളിൽ വമ്പിച്ച സ്വീകാര്യത ലഭിച്ച സിനിമ ഇതിനോടകം തന്നെ നൂറ് കോടി രൂപ ബോക്സ് ഓഫീസിൽ നിന്ന് തിരിച്ചുപിടിച്ചു കഴിഞ്ഞു.
മലയാളി പ്രേക്ഷകരുടെ പ്രിയതാരം ബേസിൽ ജോസഫ് ഒരു പ്രധാന വേഷത്തിൽ എത്തുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ശ്രീലീല നായികയായി എത്തിയ ചിത്രത്തിൽ അഥർവ, രവി മോഹൻ എന്നിവരും ശ്രദ്ധേയമായ പ്രകടനമാണ് കാഴ്ചവെച്ചത്. ‘അമരൻ’ എന്ന ചിത്രത്തിന് ശേഷം ജി.വി. പ്രകാശ് കുമാറും ശിവകാർത്തികേയനും വീണ്ടും ഒന്നിച്ച ഈ ചിത്രം സംഗീത മികവുകൊണ്ടും ശ്രദ്ധിക്കപ്പെട്ടിരുന്നു.
‘Parashakti’ is gearing up for an OTT release
































