ക്ഷേമ പെൻഷനായി 14500 കോടി വകയിരുത്തി സർക്കാർ; 'ദേശീയ പാത യാഥാര്‍ത്ഥ്യമാകുന്നത് പിണറായിയുടെ ഇച്ഛാശക്തി കൊണ്ട്' - ധനമന്ത്രി

ക്ഷേമ പെൻഷനായി 14500 കോടി വകയിരുത്തി സർക്കാർ; 'ദേശീയ പാത യാഥാര്‍ത്ഥ്യമാകുന്നത് പിണറായിയുടെ ഇച്ഛാശക്തി കൊണ്ട്' - ധനമന്ത്രി
Jan 29, 2026 10:14 AM | By VIPIN P V

തിരുവനന്തപുരം: ( www.truevisionnews.com ) രണ്ടാം പിണറായി സർക്കാരിന്‍റെ അവസാന ബജറ്റിൽ ക്ഷേമ പെൻഷനായി 14500 കോടി വകയിരുത്തി സർക്കാർ. അടുത്ത സാമ്പത്തിക വർഷത്തേക്കാണ് തുക. എല്‍ഡിഎഫ് സർക്കാരിന്‍റെ കാലത്ത് ക്ഷേമപെൻഷൻ ഘട്ടംഘട്ടമായി ഉയർത്തിയെന്ന് ധനമന്ത്രി പറഞ്ഞു.

സ്ത്രീ സുരക്ഷ പെൻഷന് 3820 കോടി രൂപയാണ് ബജറ്റിൽ വകയിരുത്തിയിരിക്കുന്നത്. ജനസംഖ്യയുടെ 30 ശതമാനത്തിന് വിവിധ ക്ഷേമ ആനുകൂല്യങ്ങൾ നൽകുന്നുണ്ട്. ഒരു കോടി പേരിലേക്ക് സർക്കാർ സഹായം എത്തുന്നുണ്ടെന്നും ധനമന്ത്രി ബജറ്റിൽ പറഞ്ഞു.

അതേസമയം, കേരളത്തിൽ ദേശീയ പാത യാഥാര്‍ത്ഥ്യമാകുന്നത് പിണറായിയുടെ ഇച്ഛാശക്തി കൊണ്ടാണെന്ന് ബാലഗോപാല്‍ പറഞ്ഞു. ദേശീയ പാത നിർമ്മാണം ദ്രുതഗതിയിൽ മുന്നോട്ട് പോവുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംസ്ഥാനത്തിന്‍റെ കടം താങ്ങാവുന്ന പരിധിയിലാണെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ വ്യക്തമാക്കി.

രണ്ടാം പിണറായി സർക്കാരിന്‍റെ അവസാനത്തെ ബജറ്റ് അവതരണത്തിലാണ് ധനമന്ത്രിയുടെ പരാമർശം. കേന്ദ്രം വലിയ രീതിയിൽ അവഗണിച്ചിട്ടും നാല് വർഷത്തിനിടെ ഗുണകരമായ പുരോഗതിയാണ് സംസ്ഥാനത്തിനുണ്ടായതെന്ന് ധനമന്ത്രി പറഞ്ഞു. കേരളത്തിനോടുള്ള അതി​ഗുരുതരമായ കേന്ദ്ര അവ​ഗണനയെക്കുറിച്ചുള്ള എതിർപ്പ് ബജറ്റിൽ രേഖപെടുത്തുന്നതായും ധനമന്ത്രി പറഞ്ഞു.

സാമ്പത്തിക വർഷാവസാനം കേന്ദ്രം കേരളത്തെ കരുക്കിയെന്നും കേന്ദ്രം നികുതി വിഹിതം വെട്ടിക്കുറച്ചു. വായ്പ പരിധി കുറച്ചു, എന്നിട്ടും തനത് നികുതി വരുമാനത്തിലൂടെ കോരളം പിടിച്ചുനിന്നുവെന്നും ധനമന്ത്രി വ്യക്തമാക്കി. 2023-24 വർഷത്തെ 12.60 ശതമാനത്തിൽ നിന്ന് 15.68 ശതമാനത്തിലേക്കാണ് 2024-25ൽ പൊതുകടം ഉയർന്നത്. എന്നാൽ പൊതുകടവും ആഭ്യന്തര വളർച്ചയും തമ്മിലെ അനുപാതം മുൻ വർഷത്തെ 23.60 ശതമാനത്തിൽ നിന്ന് 2024-25ൽ 24.83 ആയി വർധിച്ചു.

കേന്ദ്രത്തിന്‍റെ സംസ്ഥാനത്തോടുള്ള അഗവണനക്കിടയിലും സംസ്ഥാനത്ത് വികസനത്തിൽ കുറവുണ്ടായിട്ടില്ല, തൊടു ന്യായം പറഞ്ഞ് കേന്ദ്രം അര്‍ഹമായ വിഹിതം വെട്ടുകയാണ്. സംസ്ഥാനത്തിന്‍റെ കടം താങ്ങാവുന്ന പരിധിയിലാണെന്നും കെഎൻ ബാലഗോപാൽ വ്യക്തമാക്കി. ഈ സർക്കാർ രണ്ടാം ഭരണം പൂർത്തിയാക്കുമ്പോഴേക്ക്, പത്ത് വർഷത്തിനിടെ 54 ആയിരം കോടി ക്ഷേമ പെൻഷനായി ജനങ്ങളിലേക്ക് എത്തിച്ചതെന്നും ധനമന്ത്രി വ്യക്തമാക്കി.



kerala budget 2026 government allocates rs 14500 crore for welfare pension

Next TV

Related Stories
രണ്ടാം പിണറായി സർക്കാരിന്‍റെ അവസാന ബജറ്റ്; ആനുകൂല്യങ്ങൾ‍ നിരവധി, പ്രധാന പ്രഖ്യാപനങ്ങൾ അറിയാം

Jan 29, 2026 12:37 PM

രണ്ടാം പിണറായി സർക്കാരിന്‍റെ അവസാന ബജറ്റ്; ആനുകൂല്യങ്ങൾ‍ നിരവധി, പ്രധാന പ്രഖ്യാപനങ്ങൾ അറിയാം

രണ്ടാം പിണറായി സർക്കാരിന്‍റെ അവസാന ബജറ്റ്, പ്രധാന പ്രഖ്യാപനങ്ങൾ അറിയാം, കെഎൻ...

Read More >>
കേരള ബജറ്റ് 2026:  'റോഡപകടത്തില്‍പ്പെട്ട് ചികിത്സ തേടുന്നവർക്ക് ആദ്യത്തെ അഞ്ച്  ദിവസം സൗജന്യ ചികിത്സ'; വൻ പ്രഖ്യാപനങ്ങൾ

Jan 29, 2026 12:21 PM

കേരള ബജറ്റ് 2026: 'റോഡപകടത്തില്‍പ്പെട്ട് ചികിത്സ തേടുന്നവർക്ക് ആദ്യത്തെ അഞ്ച് ദിവസം സൗജന്യ ചികിത്സ'; വൻ പ്രഖ്യാപനങ്ങൾ

കേരള ബജറ്റ് 2026, 'റോഡപകടത്തില്‍പ്പെട്ട് ചികിത്സ തേടുന്നവർക്ക് ആദ്യത്തെ അഞ്ച് ദിവസം സൗജന്യ...

Read More >>
ശമ്പള പരിഷ്കരണക്കമ്മീഷൻ പ്രഖ്യാപിച്ചു, ഡിഎ കുടിശ്ശിക മൂന്ന് മാസത്തിനകം കൊടുത്ത് തീർക്കും; സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ആശ്വാസം

Jan 29, 2026 12:13 PM

ശമ്പള പരിഷ്കരണക്കമ്മീഷൻ പ്രഖ്യാപിച്ചു, ഡിഎ കുടിശ്ശിക മൂന്ന് മാസത്തിനകം കൊടുത്ത് തീർക്കും; സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ആശ്വാസം

ശമ്പള പരിഷ്കരണക്കമ്മീഷൻ പ്രഖ്യാപിച്ചു, സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ആശ്വാസം, രണ്ടാം പിണറായി സർക്കാരിൻ്റെ അവസാനത്തെ ബജറ്റ്, കെ എൻ...

Read More >>
പത്രപ്രവർത്തകർക്ക് ആനുകൂല്യം; പെൻഷൻ തുക കൂട്ടി ബജറ്റ് പ്രഖ്യാപനം, 1500 രൂപ വർധിപ്പിച്ചു

Jan 29, 2026 11:58 AM

പത്രപ്രവർത്തകർക്ക് ആനുകൂല്യം; പെൻഷൻ തുക കൂട്ടി ബജറ്റ് പ്രഖ്യാപനം, 1500 രൂപ വർധിപ്പിച്ചു

പത്രപ്രവർത്തകർക്ക് ആനുകൂല്യം, രണ്ടാം പിണറായി സർക്കാരിൻ്റെ അവസാനത്തെ ബജറ്റ്, കെ എൻ...

Read More >>
Top Stories










News Roundup