പത്രപ്രവർത്തകർക്ക് ആനുകൂല്യം; പെൻഷൻ തുക കൂട്ടി ബജറ്റ് പ്രഖ്യാപനം, 1500 രൂപ വർധിപ്പിച്ചു

പത്രപ്രവർത്തകർക്ക് ആനുകൂല്യം; പെൻഷൻ തുക കൂട്ടി ബജറ്റ് പ്രഖ്യാപനം, 1500 രൂപ വർധിപ്പിച്ചു
Jan 29, 2026 11:58 AM | By VIPIN P V

തിരുവനന്തപുരം: ( www.truevisionnews.com ) ധനമന്ത്രി കെഎൻ ബാല​ഗോപാൽ അവതരിപ്പിച്ച സംസ്ഥാന ബജറ്റിൽ പത്രപ്രവർത്തകർക്ക് ആനുകൂല്യം. സംസ്ഥാനത്തെ പത്ര പ്രവർത്തക പെൻഷൻ 13000 രൂപയാക്കി ഉയർത്തിയതായി മന്ത്രി പ്രഖ്യാപിച്ചു. 1500 രൂപ കൂട്ടിയതാണ് പ്രഖ്യാപനം. നിലവിൽ 11,500 രൂപയാണ് പെൻഷനായി ലഭിക്കുന്നത്. 1500 കൂട്ടുന്നതോടെ 13000 രൂപ പെൻഷനായി ലഭിക്കും.

സംസ്ഥാന ബജറ്റിൽ പത്രപ്രവർത്തക പെൻഷൻ വർധിപ്പിച്ച ധനമന്ത്രി കെഎൻ ബാലഗോപാലിനെ അഭിനന്ദിച്ച് കേരള പത്രപ്രവർത്തക യൂണിയൻ രം​ഗത്ത്. പെൻഷൻ 1500 രൂപ കൂട്ടിയ മന്ത്രിയ്ക്ക് അഭിനന്ദനം അറിയിക്കുന്നതായി യൂണിയൻ ഭാരവാഹികൾ പുറത്തിറക്കിയ വാർത്താകുറിപ്പിൽ പറഞ്ഞു.

ജില്ലാ നേതാക്കൾ നേരിട്ടും പ്രീ ബജറ്റ് ചർച്ചയിലും പെൻഷൻ വർധിപ്പിക്കുന്ന കാര്യം ആവശ്യപ്പെട്ടിരുന്നു. പ്രതിമാസ പെൻഷൻ തുക 20,000 രൂപയായി വർധിപ്പിക്കണമെന്ന ആവശ്യം ഉന്നയിച്ച് ജില്ലാ സമ്മേളനം പ്രമേയം പാസാക്കിയ കാര്യവും ചൂണ്ടിക്കാട്ടിയിരുന്നു. അനുഭാവപൂർവം പരിഗണിക്കാമെന്ന മറുപടിയാണു ലഭിച്ചതെന്നും വാർത്താകുറിപ്പിൽ പറഞ്ഞു.

സംസ്ഥാനത്തെ കാര്‍ഷിക രംഗം മെച്ചപ്പെട്ടുവെന്നും കാര്‍ഷിക മേഖലയ്ക്ക് പ്രത്യേക ഊന്നല്‍ നല്‍കുമെന്നും ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍ ബജറ്റ് പ്രഖ്യാപനത്തിനിടെ പറഞ്ഞു. കാര്‍ഷിക മേഖലയ്ക്ക് 2,024 കോടി രൂപയാണ് ബജറ്റില്‍ പ്രഖ്യാപിച്ചത്.

കേര പദ്ധതിക്ക് 100 കോടി, നെല്ല് സംയോജിത പദ്ധതിക്ക് 150 കോടി, കാര്‍ഷിക സര്‍വകലാശാലയ്ക്ക് 72 കോടി, സമഗ്ര പച്ചക്കറി കൃഷി വികസനത്തിനായി 78. 45 കോടി, ഹൈടെക് കൃഷിക്ക് 10 കോടി, ജൈവ കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി 5. 25 കോടി രൂപ എന്നിവയാണ് പ്രഖ്യാപിച്ചത്. യുവതലമുറയെ കൃഷികളിലേക്ക് ആകര്‍ഷിക്കാന്‍ പ്രത്യേക പദ്ധതികളും അവതരിപ്പിക്കുന്നുണ്ട്.

ഫിഷറീസ് വകുപ്പിനെയും സംസ്ഥാന സര്‍ക്കാര്‍ ചേര്‍ത്ത് നിര്‍ത്തിയിട്ടുണ്ട്. മത്സ്യതൊഴിലാളികളുടെ ഗ്രൂപ്പ് ഇന്‍ഷുറന്‍സ് പദ്ധതിയ്ക്ക് 10 കോടി രൂപ അനുവദിക്കും. ഫിഷറീസ് വകുപ്പിന് ആകെ 279.12 കോടി രൂപയാണ് പ്രഖ്യാപിച്ചത്. ഹാര്‍ബര്‍ എന്‍ജിനീയറിങ് വകുപ്പിന് 35.33 കോടി രൂപയും കേരള ഫിഷറീസ് ആന്റ് ഓഷ്യന്‍ സ്റ്റഡീസ് സര്‍വകലാശാലയ്ക്ക് 37.5 കോടി രൂപയും പ്രഖ്യാപിച്ചു. വനം വന്യജീവി സംരക്ഷണത്തിന് ആറുകോടി രൂപ വകയിരുത്തിയിട്ടുണ്ട്.

മനുഷ്യ വന്യജീവി സംഘര്‍ഷം തടയാന്‍ 100 കോടി രൂപയും വനസംരക്ഷണത്തിന്റെ അടിസ്ഥാന വികസനത്തിനായി 50 കോടി രൂപയും പ്രഖ്യാപിച്ചു. ജനപക്ഷ പ്രഖ്യാപനമാണ് സര്‍ക്കാര്‍ ബജറ്റിലൂടെ നടത്തിയത്. ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളുടെ ബിരുദതല വിദ്യാഭ്യാസം സൗജന്യമാക്കി പ്രഖ്യാപിച്ചു.

kerala budget 2026 state journalists pension hiked to 13000rs

Next TV

Related Stories
ശബരിമല സ്വർണക്കൊള്ള; കെ പി ശങ്കരദാസ് 14 ദിവസത്തേക്ക് റിമാൻഡില്‍, മുൻ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ എസ് ശ്രീകുമാറിന് ജാമ്യം

Jan 29, 2026 01:55 PM

ശബരിമല സ്വർണക്കൊള്ള; കെ പി ശങ്കരദാസ് 14 ദിവസത്തേക്ക് റിമാൻഡില്‍, മുൻ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ എസ് ശ്രീകുമാറിന് ജാമ്യം

ശബരിമല സ്വർണക്കൊള്ള, കെ പി ശങ്കരദാസ് റിമാൻഡില്‍, മുൻ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ എസ് ശ്രീകുമാറിന്...

Read More >>
ടിഞ്ചു മൈക്കിൾ കൊലക്കേസ്: പ്രതി നസീർ കുറ്റക്കാരൻ; ശിക്ഷാവിധി ശനിയാഴ്ച

Jan 29, 2026 12:59 PM

ടിഞ്ചു മൈക്കിൾ കൊലക്കേസ്: പ്രതി നസീർ കുറ്റക്കാരൻ; ശിക്ഷാവിധി ശനിയാഴ്ച

ടിഞ്ചു മൈക്കിൾ കൊലക്കേസ്: പ്രതി നസീർ കുറ്റക്കാരൻ; ശിക്ഷാവിധി...

Read More >>
രണ്ടാം പിണറായി സർക്കാരിന്‍റെ അവസാന ബജറ്റ്; ആനുകൂല്യങ്ങൾ‍ നിരവധി, പ്രധാന പ്രഖ്യാപനങ്ങൾ അറിയാം

Jan 29, 2026 12:37 PM

രണ്ടാം പിണറായി സർക്കാരിന്‍റെ അവസാന ബജറ്റ്; ആനുകൂല്യങ്ങൾ‍ നിരവധി, പ്രധാന പ്രഖ്യാപനങ്ങൾ അറിയാം

രണ്ടാം പിണറായി സർക്കാരിന്‍റെ അവസാന ബജറ്റ്, പ്രധാന പ്രഖ്യാപനങ്ങൾ അറിയാം, കെഎൻ...

Read More >>
Top Stories










News Roundup






GCC News