'വിശ്വാസ്യത തീരെ ഇല്ലാത്ത ബജറ്റ് ആണ് അവതരിപ്പിച്ചത്, പത്ത് വർഷം ചെയ്യാതിരുന്ന കാര്യങ്ങൾ ചെയ്യുമെന്ന് പ്രഖ്യാപിക്കുകയാണ്'

 'വിശ്വാസ്യത തീരെ ഇല്ലാത്ത ബജറ്റ് ആണ് അവതരിപ്പിച്ചത്, പത്ത് വർഷം ചെയ്യാതിരുന്ന കാര്യങ്ങൾ ചെയ്യുമെന്ന് പ്രഖ്യാപിക്കുകയാണ്'
Jan 29, 2026 12:40 PM | By Susmitha Surendran

തിരുവനന്തപുരം: (https://truevisionnews.com/)   വിശ്വാസ്യത തീരെ ഇല്ലാത്ത ബജറ്റ് ആണ് അവതരിപ്പിച്ചത് . ധനമന്ത്രി കെഎൻ ബാല​ഗോപാൽ അവതരിപ്പിച്ച ബജറ്റിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ.

പൂച്ച പെറ്റുകിടക്കുന്ന ഖജനാവുള്ള കേരളത്തിൽ അവതരിപ്പിച്ച സർക്കാരിന്റെ ബജറ്റിൽ ജനങ്ങൾ വിശ്വസിക്കരുതെന്ന് വി ഡി സതീശൻ പറഞ്ഞു. അനാവശ്യ അവകാശ വാദം കൊണ്ട് ബജറ്റിന്റെ പവിത്രത നശിപ്പിച്ചെന്നും ഇത് വെറുമൊരു പൊളിറ്റിക്കൽ ഡോക്യുമെന്റ് മാത്രമാണെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു.

വിശ്വാസ്യത തീരെ ഇല്ലാത്ത ബജറ്റ് ആണ് അവതരിപ്പിച്ചതെന്നും കേരളത്തിലെ മോശം പദ്ധതി ചെലവ് നടപ്പാക്കിയ വർഷമാണ് കടന്നുപോയതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. പദ്ധതി ചെലവ് പരിതാപകരമായ അവസ്ഥയിലാണ്. 10 ലക്ഷം രൂപയിൽ കൂടുതൽ ട്രഷറിയിൽ നിന്ന് മാറിയെടുക്കാൻ കഴിയില്ല. ഇത്തരം ഒരു ഖജനാവ് വെച്ചാണ് ഗീർവാണ പ്രസംഗം നടത്തിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

പത്ത് വർഷം ചെയ്യാതിരുന്ന കാര്യങ്ങൾ ചെയ്യുമെന്ന് പ്രഖ്യാപിക്കുകയാണ്. 10 വർഷം പൂർണമായും പരാജയപ്പെട്ട മേഖലകളിൽ മാറ്റമുണ്ടാകുമെന്നുള്ള അവകാശവാദമാണ് ഇത്. ജനങ്ങളെ കബളിപ്പിക്കാൻ വേണ്ടിയുള്ള പ്രഖ്യാപനങ്ങളാണ് നടത്തിയത്.

കേരള ചരിത്രത്തിലെ തന്നെ ഏറ്റവും മോശം പദ്ധതിച്ചെലവ് നടത്തിയ വർഷമാണിത്. കേരളത്തിലെ സാമ്പത്തിക രം​ഗം പരിതാപകരമായ അവസ്ഥയിലാണെന്നും വിഡി സതീശൻ പറഞ്ഞു.

അതേസമയം, ന്യൂ നോർമൽ പ്രയോ​ഗത്തെയും പ്രതിപക്, നേതാവ് പരിഹസിച്ചു. ബജറ്റിൽ തോന്നിയതുപോലെ പ്രഖ്യാപിക്കുകയും പിന്നീട് അത് നടപ്പാക്കാതിരിക്കുകയുമാണ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

recommended by

kerala-budget-2026 -strongly criticizes vdsatheeshan

Next TV

Related Stories
ശബരിമല സ്വർണക്കൊള്ള; കെ പി ശങ്കരദാസ് 14 ദിവസത്തേക്ക് റിമാൻഡില്‍, മുൻ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ എസ് ശ്രീകുമാറിന് ജാമ്യം

Jan 29, 2026 01:55 PM

ശബരിമല സ്വർണക്കൊള്ള; കെ പി ശങ്കരദാസ് 14 ദിവസത്തേക്ക് റിമാൻഡില്‍, മുൻ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ എസ് ശ്രീകുമാറിന് ജാമ്യം

ശബരിമല സ്വർണക്കൊള്ള, കെ പി ശങ്കരദാസ് റിമാൻഡില്‍, മുൻ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ എസ് ശ്രീകുമാറിന്...

Read More >>
ടിഞ്ചു മൈക്കിൾ കൊലക്കേസ്: പ്രതി നസീർ കുറ്റക്കാരൻ; ശിക്ഷാവിധി ശനിയാഴ്ച

Jan 29, 2026 12:59 PM

ടിഞ്ചു മൈക്കിൾ കൊലക്കേസ്: പ്രതി നസീർ കുറ്റക്കാരൻ; ശിക്ഷാവിധി ശനിയാഴ്ച

ടിഞ്ചു മൈക്കിൾ കൊലക്കേസ്: പ്രതി നസീർ കുറ്റക്കാരൻ; ശിക്ഷാവിധി...

Read More >>
രണ്ടാം പിണറായി സർക്കാരിന്‍റെ അവസാന ബജറ്റ്; ആനുകൂല്യങ്ങൾ‍ നിരവധി, പ്രധാന പ്രഖ്യാപനങ്ങൾ അറിയാം

Jan 29, 2026 12:37 PM

രണ്ടാം പിണറായി സർക്കാരിന്‍റെ അവസാന ബജറ്റ്; ആനുകൂല്യങ്ങൾ‍ നിരവധി, പ്രധാന പ്രഖ്യാപനങ്ങൾ അറിയാം

രണ്ടാം പിണറായി സർക്കാരിന്‍റെ അവസാന ബജറ്റ്, പ്രധാന പ്രഖ്യാപനങ്ങൾ അറിയാം, കെഎൻ...

Read More >>
കേരള ബജറ്റ് 2026:  'റോഡപകടത്തില്‍പ്പെട്ട് ചികിത്സ തേടുന്നവർക്ക് ആദ്യത്തെ അഞ്ച്  ദിവസം സൗജന്യ ചികിത്സ'; വൻ പ്രഖ്യാപനങ്ങൾ

Jan 29, 2026 12:21 PM

കേരള ബജറ്റ് 2026: 'റോഡപകടത്തില്‍പ്പെട്ട് ചികിത്സ തേടുന്നവർക്ക് ആദ്യത്തെ അഞ്ച് ദിവസം സൗജന്യ ചികിത്സ'; വൻ പ്രഖ്യാപനങ്ങൾ

കേരള ബജറ്റ് 2026, 'റോഡപകടത്തില്‍പ്പെട്ട് ചികിത്സ തേടുന്നവർക്ക് ആദ്യത്തെ അഞ്ച് ദിവസം സൗജന്യ...

Read More >>
Top Stories

News Roundup

GCC News