വയനാട് പുനരധിവാസം; 'ആദ്യ ബാച്ച് വീട് ഫെബ്രുവരി മൂന്നാം വാരം കൈമാറും, വീടുകളുടെ നിർമ്മാണം അവസാനഘട്ടത്തിൽ'- കെ എൻ ബാലഗോപാൽ

വയനാട് പുനരധിവാസം; 'ആദ്യ ബാച്ച് വീട് ഫെബ്രുവരി മൂന്നാം വാരം കൈമാറും, വീടുകളുടെ നിർമ്മാണം അവസാനഘട്ടത്തിൽ'-  കെ എൻ ബാലഗോപാൽ
Jan 29, 2026 10:13 AM | By Susmitha Surendran

തിരുവനന്തപുരം: (https://truevisionnews.com/)  വയനാട് പുനരധിവാസത്തിന്റെ ഭാ​ഗമായി നി‍ർമ്മിച്ച ആദ്യ ബാച്ച് വീടുകൾ ഫെബ്രുവരി മൂന്നാം വാരം കൈമാറുമെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ.

രണ്ടാം പിണറായി സർക്കാരിൻ്റെ അവസാനത്തെ ബജറ്റ് അവതരണത്തിലാണ് ധനമന്ത്രിയുടെ പ്രഖ്യാപനം. ചൂരൽമല, മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തബാധിതരെ പുനരധിവസിപ്പിക്കുന്നതിനുള്ള വീടുകളുടെ നിർമ്മാണം അവസാനഘട്ടത്തിലാണ്.

മുണ്ടക്കൈ-ചൂരൽമല ദുരന്ത ബാധിതർക്കായി നിർമ്മിക്കുൂന്ന മാതൃക ടൗൺഷിപ്പിന്റെ ഭാ​ഗമായി 289 വീടുകളുടെ നിർമ്മാണം പൂർത്തിയായതാണ് റിപ്പോർട്ട്. ദിവസേന ടൗൺഷിപ്പ് നിർമാണത്തിന്റെ ഭാഗമാവുന്നത് 1700 ലധികം തൊഴിലാളികളാണ്.

പ്ലംമ്പിങ്, തേപ്പ്, ഫ്ളോറിങ് എന്നിവ അതിവേഗം പൂർത്തിയാകുന്നുണ്ട്. ഫെബ്രുവരിയിൽ കൈമാറ്റം നടക്കേണ്ടതാൽ വീടുകളുടെ എർത്ത് വർക്ക്, പ്ലെയിൻ സിമന്റ് കോൺക്രീറ്റ് പ്രവൃത്തികൾ, ഷിയർ വാൾ പ്രവർത്തികളും പുരോഗമിക്കുകയാണ്.

വീടുകൾ കൈമാറിയാൽ അന്ന് തന്നെ താമസമാരംഭിക്കുന്ന തരത്തിൽ എല്ലാ പണികളും പൂർത്തിയാക്കിയാണ് വീടുകൾ കൈമാറുക എന്നാണ് റിപ്പോർട്ട്.

Wayanad rehabilitation, the last budget of the second Pinarayi government, KN Balagopal

Next TV

Related Stories
രണ്ടാം പിണറായി സർക്കാരിന്‍റെ അവസാന ബജറ്റ്; ആനുകൂല്യങ്ങൾ‍ നിരവധി, പ്രധാന പ്രഖ്യാപനങ്ങൾ അറിയാം

Jan 29, 2026 12:37 PM

രണ്ടാം പിണറായി സർക്കാരിന്‍റെ അവസാന ബജറ്റ്; ആനുകൂല്യങ്ങൾ‍ നിരവധി, പ്രധാന പ്രഖ്യാപനങ്ങൾ അറിയാം

രണ്ടാം പിണറായി സർക്കാരിന്‍റെ അവസാന ബജറ്റ്, പ്രധാന പ്രഖ്യാപനങ്ങൾ അറിയാം, കെഎൻ...

Read More >>
കേരള ബജറ്റ് 2026:  'റോഡപകടത്തില്‍പ്പെട്ട് ചികിത്സ തേടുന്നവർക്ക് ആദ്യത്തെ അഞ്ച്  ദിവസം സൗജന്യ ചികിത്സ'; വൻ പ്രഖ്യാപനങ്ങൾ

Jan 29, 2026 12:21 PM

കേരള ബജറ്റ് 2026: 'റോഡപകടത്തില്‍പ്പെട്ട് ചികിത്സ തേടുന്നവർക്ക് ആദ്യത്തെ അഞ്ച് ദിവസം സൗജന്യ ചികിത്സ'; വൻ പ്രഖ്യാപനങ്ങൾ

കേരള ബജറ്റ് 2026, 'റോഡപകടത്തില്‍പ്പെട്ട് ചികിത്സ തേടുന്നവർക്ക് ആദ്യത്തെ അഞ്ച് ദിവസം സൗജന്യ...

Read More >>
ശമ്പള പരിഷ്കരണക്കമ്മീഷൻ പ്രഖ്യാപിച്ചു, ഡിഎ കുടിശ്ശിക മൂന്ന് മാസത്തിനകം കൊടുത്ത് തീർക്കും; സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ആശ്വാസം

Jan 29, 2026 12:13 PM

ശമ്പള പരിഷ്കരണക്കമ്മീഷൻ പ്രഖ്യാപിച്ചു, ഡിഎ കുടിശ്ശിക മൂന്ന് മാസത്തിനകം കൊടുത്ത് തീർക്കും; സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ആശ്വാസം

ശമ്പള പരിഷ്കരണക്കമ്മീഷൻ പ്രഖ്യാപിച്ചു, സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ആശ്വാസം, രണ്ടാം പിണറായി സർക്കാരിൻ്റെ അവസാനത്തെ ബജറ്റ്, കെ എൻ...

Read More >>
പത്രപ്രവർത്തകർക്ക് ആനുകൂല്യം; പെൻഷൻ തുക കൂട്ടി ബജറ്റ് പ്രഖ്യാപനം, 1500 രൂപ വർധിപ്പിച്ചു

Jan 29, 2026 11:58 AM

പത്രപ്രവർത്തകർക്ക് ആനുകൂല്യം; പെൻഷൻ തുക കൂട്ടി ബജറ്റ് പ്രഖ്യാപനം, 1500 രൂപ വർധിപ്പിച്ചു

പത്രപ്രവർത്തകർക്ക് ആനുകൂല്യം, രണ്ടാം പിണറായി സർക്കാരിൻ്റെ അവസാനത്തെ ബജറ്റ്, കെ എൻ...

Read More >>
Top Stories

News Roundup