തിരുവനന്തപുരം: (https://truevisionnews.com/)കെഎസ്ആർടിസിയിലെ വനിതാ കണ്ടക്ടർമാർക്ക് ആർത്തവാവധി അനുവദിക്കാൻ കഴിയില്ലെന്ന് മാനേജ്‌മെന്റ്. ആർത്തവാവധി ആവശ്യപ്പെട്ട് ജീവനക്കാർ നൽകിയ ഹർജിയിലാണ് കോർപ്പറേഷൻ നിലപാട് വ്യക്തമാക്കിയത്. ഇത്തരം അവധി നൽകുന്നത് കെഎസ്ആർടിസിയുടെ സർവീസുകളെ താളംതെറ്റിക്കുമെന്നും സാമ്പത്തികമായ അധികബാധ്യത സ്ഥാപനത്തിന് താങ്ങാനാവില്ലെന്നും അധികൃതർ കോടതിയെ അറിയിച്ചു.
ശമ്പളത്തോടുകൂടിയ രണ്ട് ദിവസത്തെ അവധിയാണ് വനിതാ ജീവനക്കാർ ആവശ്യപ്പെട്ടത്. എന്നാൽ, ആർത്തവാവധി അനുവദിക്കുന്നത് സർക്കാരിന്റെ നയപരമായ തീരുമാനമാണെന്നും നിലവിലെ സാഹചര്യത്തിൽ ഇത് പ്രായോഗികമല്ലെന്നുമാണ് കെഎസ്ആർടിസിയുടെ വിശദീകരണം.
KSRTC files objection in court over menstrual leave for female employees
































