'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ കാൻസറാണ്' - പി വി അന്‍വര്‍

  'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ കാൻസറാണ്' -  പി വി അന്‍വര്‍
Jan 28, 2026 07:09 PM | By Susmitha Surendran

മലപ്പുറം: (https://truevisionnews.com/)  പിണറായിയെ അധികാരത്തില്‍ നിന്ന് ഇറക്കാന്‍ യുഡിഎഫ് നേതൃത്വം എന്ത് പറഞ്ഞാലും അനുസരിക്കുമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് പി വി അന്‍വര്‍.

പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ കാൻസറാണെന്നും പി വി അന്‍വര്‍ പറഞ്ഞു. കേരളം കണ്ടിട്ടില്ലാത്ത വര്‍ഗീയതയാണ് മുഖ്യമന്ത്രിയുടെയും അനുചരന്മാരുടെയും വായില്‍ നിന്ന് വരുന്നതെന്നും അന്‍വര്‍ വിമര്‍ശിച്ചു.

കേരളം മുഴുവന്‍ യുഡിഎഫിന് ലഭിക്കാന്‍ പോവുകയാണ്. ബേപ്പൂരിന് ഒരു സ്‌പെഷ്യല്‍ പരിഗണനയുണ്ടാകും. യുഡിഎഫ് ആദ്യം പിടിച്ചെടുക്കുക ബേപ്പൂരായിരിക്കുമെന്നും പരമാവധി മണ്ഡലങ്ങളില്‍ യുഡിഎഫിനായി പ്രവര്‍ത്തിക്കണമെന്നാണ് ആഗ്രമെന്നും പി വി അന്‍വര്‍ പറഞ്ഞു.

കേരളത്തില്‍ എവിടെയും മത്സരിക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസ് തയ്യാറാണെന്ന് അന്‍വര്‍ നേരത്തെ പറഞ്ഞിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പില്‍ ഭരണ വിരുദ്ധത പൂര്‍ണമായും പ്രകടമായിട്ടില്ലെന്നും നിയമസഭാ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റുകള്‍ യുഡിഎഫിന് ലഭിക്കുമെന്നും പി വി അന്‍വര്‍ വ്യക്തമാക്കിയിരുന്നു.

കേരളത്തില്‍ പിണറായിസം അവസാനിക്കാന്‍ പോവുകയാണെന്നും പിണറായിയുടെ തകര്‍ച്ചയ്ക്ക് കാരണം മുഹമ്മദ് റിയാസാണെന്നും പി വി അന്‍വര്‍ ആരോപിച്ചിരുന്നു. മരുമോനിസമാണ് കോഴിക്കോട് അടക്കമുള്ള ജില്ലകളില്‍ നടപ്പാക്കുന്നത്. എല്‍ഡിഎഫില്‍ ഒരു സീറ്റും ആവശ്യപ്പെട്ടിട്ടില്ലെന്നും തനിക്ക് ഒരു ഉപാധിയുമില്ലെന്നും വ്യക്തമാക്കിയ അന്‍വര്‍ എല്ലാ കാര്യങ്ങളും യുഡിഎഫ് നേതൃത്വത്തിന് തീരുമാനിക്കാമെന്നും പറഞ്ഞിരുന്നു.

'Pinarayism and Marumonism are the cancer of democratic Kerala' - PVAnwar

Next TV

Related Stories
​'കന്നഡ മീഡിയം സ്കൂളുകളിൽ മലയാളം അടിച്ചേൽപ്പിക്കുന്നു എന്ന പരാതിക്ക് അടിസ്ഥാനമില്ല'  - പിണറായി വിജയൻ

Jan 28, 2026 09:23 PM

​'കന്നഡ മീഡിയം സ്കൂളുകളിൽ മലയാളം അടിച്ചേൽപ്പിക്കുന്നു എന്ന പരാതിക്ക് അടിസ്ഥാനമില്ല' - പിണറായി വിജയൻ

​'കന്നഡ മീഡിയം സ്കൂളുകളിൽ മലയാളം അടിച്ചേൽപ്പിക്കുന്നു എന്ന പരാതിക്ക് അടിസ്ഥാനമില്ല' - പിണറായി...

Read More >>
ആശാവർക്കർമാർക്ക് ആശ്വാസം; 2000 രൂപ അലവൻസ് പ്രഖ്യാപിച്ച് ചിറ്റൂർ-തത്തമംഗലം നഗരസഭ

Jan 28, 2026 08:40 PM

ആശാവർക്കർമാർക്ക് ആശ്വാസം; 2000 രൂപ അലവൻസ് പ്രഖ്യാപിച്ച് ചിറ്റൂർ-തത്തമംഗലം നഗരസഭ

ആശാവർക്കർമാർക്ക് ആശ്വാസം; 2000 രൂപ അലവൻസ് പ്രഖ്യാപിച്ച് ചിറ്റൂർ-തത്തമംഗലം...

Read More >>
പിഎഫ്ഐ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട കേസ്: സംസ്ഥാനത്ത്  ഒൻപത്  സ്ഥലങ്ങളിൽ എൻഐഎ റെയ്ഡ്

Jan 28, 2026 07:18 PM

പിഎഫ്ഐ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട കേസ്: സംസ്ഥാനത്ത് ഒൻപത് സ്ഥലങ്ങളിൽ എൻഐഎ റെയ്ഡ്

പിഎഫ്ഐ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട കേസ്: സംസ്ഥാനത്ത് ഒൻപത് സ്ഥലങ്ങളിൽ എൻഐഎ...

Read More >>
 കണ്ണീരോടെ വിട; അമയയുടെ വേർപാടിൻ്റെ ഞെട്ടലിൽ പുറമേരി ഗ്രാമം

Jan 28, 2026 07:13 PM

കണ്ണീരോടെ വിട; അമയയുടെ വേർപാടിൻ്റെ ഞെട്ടലിൽ പുറമേരി ഗ്രാമം

കണ്ണീരോടെ വിട; അമയയുടെ വേർപാടിൻ്റെ ഞെട്ടലിൽ പുറമേരി...

Read More >>
ശബരിമല സ്വർണ്ണക്കൊള്ള: മുൻ തിരുവാഭരണം കമ്മീഷണറടക്കം നാല് പേര്‍ വീണ്ടും റിമാന്‍ഡിൽ

Jan 28, 2026 06:36 PM

ശബരിമല സ്വർണ്ണക്കൊള്ള: മുൻ തിരുവാഭരണം കമ്മീഷണറടക്കം നാല് പേര്‍ വീണ്ടും റിമാന്‍ഡിൽ

ശബരിമല സ്വർണ്ണക്കൊള്ള, ; മുൻ തിരുവാഭരണം കമ്മീഷണറടക്കം നാല് പേര്‍ വീണ്ടും...

Read More >>
Top Stories