'രാജ്യത്തെ കമ്മ്യൂണിസ്റ്റ് സർക്കാരിന്റെ അവസാന ബജറ്റ്, ജനങ്ങളെ പറ്റിക്കുന്ന ചെപ്പടിവിദ്യകൾ മാത്രമായി ബജറ്റിനെ മാറ്റരുത്' - രാജീവ് ചന്ദ്രശേഖ‌‍‍ർ

'രാജ്യത്തെ കമ്മ്യൂണിസ്റ്റ് സർക്കാരിന്റെ അവസാന ബജറ്റ്, ജനങ്ങളെ പറ്റിക്കുന്ന ചെപ്പടിവിദ്യകൾ മാത്രമായി ബജറ്റിനെ മാറ്റരുത്' - രാജീവ് ചന്ദ്രശേഖ‌‍‍ർ
Jan 28, 2026 07:01 PM | By Susmitha Surendran

തിരുവനന്തപുരം: (https://truevisionnews.com/) സാമ്പത്തികമായി തകർന്നു തരിപ്പണമായ കേരളത്തെ വികസിത കേരളത്തിലേക്ക് നയിക്കുന്ന പദ്ധതികൾ നാളെ അവതരിപ്പിക്കുന്ന സംസ്ഥാന ബജറ്റിൽ ഉൾപ്പെടുത്തണം എന്നാണ് ബിജെപിയുടെ ആവശ്യമെന്ന് അധ്യക്ഷൻ രാജീവ് ചന്ദ്രശേഖ‌‍‍ർ.

കഴിഞ്ഞ 10 വർഷമായി കേരളത്തെ എല്ലാ മേഖലയിലും തകർത്ത സർക്കാരാണ് ബജറ്റ് അവതരിപ്പിക്കുന്നത്. ഊതിപ്പെരുപ്പിച്ച നുണ പ്രചാരണത്തിലൂടെയും പിആർ വർക്കിലൂടെയും മാത്രം പിടിച്ചുനിൽക്കുന്ന സർക്കാരാണ് നിലവിലുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേ‍‌ർത്തു.

തൊഴിലില്ലായ്മ, വിലക്കയറ്റം, കടബാധ്യത എന്നിവയിൽ നിന്നും സംസ്ഥാനത്തെ കരകയറ്റുന്ന ബജറ്റ് ആവണം സംസ്ഥാന സർക്കാർ അവതരിപ്പിക്കേണ്ടത് എന്നാണ് ബിജെപിയുടെ ആവശ്യം. ജനങ്ങളെ പറ്റിക്കുന്ന ചെപ്പടിവിദ്യകൾ മാത്രമായി ബജറ്റിനെ മാറ്റരുത്.

കഴിഞ്ഞ 10 വർഷം ജനദ്രോഹം മാത്രം അജണ്ടയാക്കിയ സംസ്ഥാന സർക്കാരിൽ നിന്ന് ജനക്ഷേമപരമായ നയങ്ങൾ പ്രതീക്ഷിക്കേണ്ടതില്ല. തൊഴിലില്ലായ്മയും വിലക്കയറ്റവും അതിരൂക്ഷമായ സംസ്ഥാനത്തെ സൃഷ്ടിച്ചു എന്നതാണ് പിണറായിയുടെ പത്തു വർഷത്തെ നേട്ടം. ഒരു സർക്കാർ എങ്ങനെ ആകരുത് എന്നതിന്റെ ഉദാഹരണമാണ് കഴിഞ്ഞ ഒരു പതിറ്റാണ്ടത്തെ പിണറായി ഭരണമെന്നും രാജീവ് ചന്ദ്രശേഖ‌‍‌ർ.

രാജ്യത്തെ കമ്മ്യൂണിസ്റ്റ് സർക്കാരിന്റെ അവസാന ബഡ്ജറ്റായി ഇത് മാറാൻ പോകുകയാണ്. അതുകൊണ്ടുതന്നെ അവസാനമായി കേരളത്തിലെ ജനങ്ങൾക്ക് എന്തെങ്കിലും ഒരു നന്മ ചെയ്യാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ അത് ഈ ബജറ്റിൽ ഉണ്ടാകണം എന്നതാണ് ബിജെപിയുടെ ആവശ്യമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പ്രസ്താവിച്ചു.

Don't turn the budget into mere gimmicks to fool the people - RajivChandrasekhar

Next TV

Related Stories
​'കന്നഡ മീഡിയം സ്കൂളുകളിൽ മലയാളം അടിച്ചേൽപ്പിക്കുന്നു എന്ന പരാതിക്ക് അടിസ്ഥാനമില്ല'  - പിണറായി വിജയൻ

Jan 28, 2026 09:23 PM

​'കന്നഡ മീഡിയം സ്കൂളുകളിൽ മലയാളം അടിച്ചേൽപ്പിക്കുന്നു എന്ന പരാതിക്ക് അടിസ്ഥാനമില്ല' - പിണറായി വിജയൻ

​'കന്നഡ മീഡിയം സ്കൂളുകളിൽ മലയാളം അടിച്ചേൽപ്പിക്കുന്നു എന്ന പരാതിക്ക് അടിസ്ഥാനമില്ല' - പിണറായി...

Read More >>
ആശാവർക്കർമാർക്ക് ആശ്വാസം; 2000 രൂപ അലവൻസ് പ്രഖ്യാപിച്ച് ചിറ്റൂർ-തത്തമംഗലം നഗരസഭ

Jan 28, 2026 08:40 PM

ആശാവർക്കർമാർക്ക് ആശ്വാസം; 2000 രൂപ അലവൻസ് പ്രഖ്യാപിച്ച് ചിറ്റൂർ-തത്തമംഗലം നഗരസഭ

ആശാവർക്കർമാർക്ക് ആശ്വാസം; 2000 രൂപ അലവൻസ് പ്രഖ്യാപിച്ച് ചിറ്റൂർ-തത്തമംഗലം...

Read More >>
പിഎഫ്ഐ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട കേസ്: സംസ്ഥാനത്ത്  ഒൻപത്  സ്ഥലങ്ങളിൽ എൻഐഎ റെയ്ഡ്

Jan 28, 2026 07:18 PM

പിഎഫ്ഐ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട കേസ്: സംസ്ഥാനത്ത് ഒൻപത് സ്ഥലങ്ങളിൽ എൻഐഎ റെയ്ഡ്

പിഎഫ്ഐ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട കേസ്: സംസ്ഥാനത്ത് ഒൻപത് സ്ഥലങ്ങളിൽ എൻഐഎ...

Read More >>
 കണ്ണീരോടെ വിട; അമയയുടെ വേർപാടിൻ്റെ ഞെട്ടലിൽ പുറമേരി ഗ്രാമം

Jan 28, 2026 07:13 PM

കണ്ണീരോടെ വിട; അമയയുടെ വേർപാടിൻ്റെ ഞെട്ടലിൽ പുറമേരി ഗ്രാമം

കണ്ണീരോടെ വിട; അമയയുടെ വേർപാടിൻ്റെ ഞെട്ടലിൽ പുറമേരി...

Read More >>
  'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ കാൻസറാണ്' -  പി വി അന്‍വര്‍

Jan 28, 2026 07:09 PM

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ കാൻസറാണ്' - പി വി അന്‍വര്‍

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ കാൻസറാണ്' - പി വി...

Read More >>
ശബരിമല സ്വർണ്ണക്കൊള്ള: മുൻ തിരുവാഭരണം കമ്മീഷണറടക്കം നാല് പേര്‍ വീണ്ടും റിമാന്‍ഡിൽ

Jan 28, 2026 06:36 PM

ശബരിമല സ്വർണ്ണക്കൊള്ള: മുൻ തിരുവാഭരണം കമ്മീഷണറടക്കം നാല് പേര്‍ വീണ്ടും റിമാന്‍ഡിൽ

ശബരിമല സ്വർണ്ണക്കൊള്ള, ; മുൻ തിരുവാഭരണം കമ്മീഷണറടക്കം നാല് പേര്‍ വീണ്ടും...

Read More >>
Top Stories