കൊച്ചി: (https://truevisionnews.com/) സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും വൻ കുതിപ്പ്. ഗ്രാമിന് 225 രൂപ വർധിച്ച് 14,915 രൂപയായി. പവന്റെ വില 1800 രൂപ ഉയർന്ന് 1,19,320 രൂപയായി വർധിച്ചു.
ഇതോടെ കേരളത്തിൽ സ്വർണവില പുതിയ റെക്കോഡ് കുറിച്ചു. കഴിഞ്ഞ കുറേ ദിവസങ്ങളായി സ്വർണവിലയിൽ വൻ വർധനയാണ് കേരളത്തിൽ രേഖപ്പെടുത്തുന്നത്. ആഗോള വിപണിയുടെ ചുവടുപിടിച്ചാണ് കേരളത്തിലും വില കുടൂന്നത്.
അതേസമയം, ചരിത്രത്തിലാദ്യമായി ആഗോളവിപണിയിൽ സ്വർണവില ഔൺസിന് 5000 ഡോളർ പിന്നിട്ടു. 5080 ഡോളറിലാണ് ആഗോള വിപണിയിൽ സ്വർണത്തിന്റെ വ്യാപാരം പുരോഗമിക്കുന്നത്. യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നയങ്ങളാണ് സ്വർണവില ഉയരാനുള്ള പ്രധാന കാരണം.
Gold price in the state


































