ലിൻ്റോ ജോസഫ് എംഎൽഎയെ സമൂഹമാധ്യമത്തിലൂടെ അവഹേളിച്ചു; ഒരാൾ കസ്റ്റഡിയിൽ

ലിൻ്റോ ജോസഫ് എംഎൽഎയെ സമൂഹമാധ്യമത്തിലൂടെ അവഹേളിച്ചു; ഒരാൾ കസ്റ്റഡിയിൽ
Jan 26, 2026 11:55 AM | By VIPIN P V

കോഴിക്കോട്: ( www.truevisionnews.com ) ലിൻ്റോ ജോസഫ് എംഎൽഎയെ സമൂഹമാധ്യമത്തിൽ അവഹേളിച്ച സംഭവത്തിൽ ഒരാൾ കസ്റ്റഡിയിൽ. പുത്തൂർ മഠം സ്വദേശിയായ അസ്ലം മുഹമ്മദിനെയാണ് തിരുവമ്പാടി പൊലീസ് കസ്റ്റഡിയിലെടുത്തത്. ഡിവൈഎഫ്ഐ തിരുവമ്പാടി ബ്ലോക്ക് കമ്മിറ്റി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. 'വികലാംഗരെയൊക്കെ കണ്ടംവഴി ഓടിക്കും ഇലക്ഷനിൽ' എന്നായിരുന്നു ലിൻ്റോയ്‌ക്കെതിരായ പരാമർശം.

അതേസമയം, നടന്നത് അങ്ങേയറ്റം മനുഷ്യത്വവിരുദ്ധവും സംസ്കാരശൂന്യമായ പ്രവൃർത്തിയാണെന്നും ലീഗ് തിരുവമ്പാടി നിയോജകമണ്ഡലം കമ്മിറ്റി പ്രസിഡന്‍റ് സി.കെ. കാസിം പ്രതികരിച്ചിരുന്നു. അവഹേളന കമൻ്റ് എഴുതിയ ആൾ മുസ്ലീം ലീഗുമായി ബന്ധമുള്ള ആളെന്ന് കണ്ടെത്തിയാൽ പാർട്ടിയിൽ നിന്ന് പുറത്താക്കി, നിയമത്തിനു മുമ്പിൽ കൊണ്ടുവരാൻ പാർട്ടി മുൻകയ്യെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

എംഎൽഎക്കെതിരെയുള്ള സൈബർ ആക്രമണത്തിൽ സിപിഐഎം നേതാക്കളും പ്രതിഷേധം അറിയിച്ചിരുന്നു. അവഹേളന കമൻ്റ് എഴുതിയ ആൾ മുസ്ലീം ലീഗുമായി ബന്ധമുള്ള ആളെന്ന തരത്തിലായിരുന്നു നേതാക്കളുടെ പ്രതികരണം. വേട്ടമൃഗത്തിന്റെ വൈരാഗ്യത്തോടെ എതിരാളികളെ നോക്കി കാണുന്ന, വിയോജിപ്പുകള്‍ പ്രകടിപ്പിക്കാന്‍ മനുഷ്യത്വത്തിന്റെ എല്ലാ സീമകളും ലംഘിച്ച് പ്രവര്‍ത്തിക്കുമെന്ന മനോഭാവമുള്ള ഒരു കൂട്ടത്തിന്റെ വക്താവെന്നാണ് മുസ്ലീം ലീഗ് പ്രവർത്തകനെക്കുറിച്ച് കെ.കെ. ശൈലജ കുറിച്ചത്.

Linto Joseph insulted MLA on social media;one person in custody

Next TV

Related Stories
നെയ്യാറ്റിൻകരയിലെ ഒരു വയസ്സുകാരന്റെ കൊലപാതകം; പിതാവിനെതിരെ ഗാർഹിക പീഡന കേസ് കൂടി ചുമത്തിയേക്കും

Jan 26, 2026 01:28 PM

നെയ്യാറ്റിൻകരയിലെ ഒരു വയസ്സുകാരന്റെ കൊലപാതകം; പിതാവിനെതിരെ ഗാർഹിക പീഡന കേസ് കൂടി ചുമത്തിയേക്കും

നെയ്യാറ്റിൻകരയിലെ ഒരു വയസ്സുകാരന്റെ കൊലപാതകം, പിതാവിനെതിരെ ഗാർഹിക പീഡന കേസ് കൂടി...

Read More >>
'പൂർണ്ണരൂപം അറിയട്ടെ എന്നിട്ട് മറുപടി'; ഐക്യത്തിൽ നിന്ന് എൻഎസ്എസ് പിന്മാറിയതിൽ വെള്ളാപ്പള്ളി

Jan 26, 2026 01:07 PM

'പൂർണ്ണരൂപം അറിയട്ടെ എന്നിട്ട് മറുപടി'; ഐക്യത്തിൽ നിന്ന് എൻഎസ്എസ് പിന്മാറിയതിൽ വെള്ളാപ്പള്ളി

പൂർണ്ണരൂപം അറിയട്ടെ എന്നിട്ട് മറുപടി, എസ്എൻഡിപി, എൻഎസ്എസ് ,വെള്ളാപ്പള്ളി...

Read More >>
'സ്ത്രീകളോട് ബഹുമാനവും ആദരവും,​ അതുകൊണ്ടാണ് ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ആരും പേര് പരാമർശിക്കാത്തത്' -മന്ത്രി കെ.ബി.ഗണേഷ് കുമാര്‍

Jan 26, 2026 12:54 PM

'സ്ത്രീകളോട് ബഹുമാനവും ആദരവും,​ അതുകൊണ്ടാണ് ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ആരും പേര് പരാമർശിക്കാത്തത്' -മന്ത്രി കെ.ബി.ഗണേഷ് കുമാര്‍

സ്ത്രീകളോട് തനിക്ക് ആദരവും സ്നേഹവും ബഹുമാനവും, താഗതവകുപ്പ് മന്ത്രി കെ.ബി.ഗണേഷ്...

Read More >>
എല്ലാവരോടും സമദൂരം; എൻഎസ്‌എസ്-എസ്‌എൻഡി‌പി ഐക്യത്തിൽ നിന്ന് പിന്മാറി എൻഎസ്‌എസ്

Jan 26, 2026 12:18 PM

എല്ലാവരോടും സമദൂരം; എൻഎസ്‌എസ്-എസ്‌എൻഡി‌പി ഐക്യത്തിൽ നിന്ന് പിന്മാറി എൻഎസ്‌എസ്

എൻഎസ്‌എസ്-എസ്‌എൻഡി‌പി ഐക്യത്തിൽ നിന്ന് പിന്മാറി...

Read More >>
Top Stories

News Roundup