Jan 26, 2026 01:07 PM

ആലപ്പുഴ: ( www.truevisionnews.com ) എസ്എൻഡിപി യോഗവുമായുള്ള ഐക്യത്തിൽനിന്ന് എൻഎസ്എസ് പിന്മാറിയത് സംബന്ധിച്ച് തനിക്ക് ഇതുവരെ വിവരം ലഭിച്ചിട്ടില്ലെന്ന് വെള്ളാപ്പള്ളി നടേശൻ. എൻഎസ്എസ് പിന്മാറിയെന്നത് വാർത്തകളിലൂടെയാണ് അറിഞ്ഞത്. അതിന്റെ പൂർണ്ണരൂപം അറിഞ്ഞിട്ട് മറുപടി പറയാമെന്നും എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി പറഞ്ഞു.

ഇന്ന് പെരുന്നയിൽ ചേർന്ന എൻഎസ്എസ് ബോർഡ് യോഗത്തിലാണ് ഐക്യത്തിൽ നിന്ന് പിന്മാറാൻ എൻഎസ്എസ് തീരുമാനിച്ചത്. ഐക്യം പ്രഖ്യാപിച്ച് ഒരാഴ്ച പിന്നിടുംമുമ്പാണ് പിന്മാറ്റവും ഉണ്ടായിരിക്കുന്നത്.

ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യങ്ങളാണ് വീണ്ടും ഒരു ഐക്യശ്രമം പരാജയമാകും. എൻഎസ്എഎസ്സിന് അതിന്റെ അടിസ്ഥാന മൂല്യങ്ങളിൽനിന്ന് വ്യതിചലിക്കാനും ആവില്ല. അതിനാൽ ഐക്യം പ്രായോഗികമല്ലെന്നും വ്യക്തമാക്കി കൊണ്ടാണ് എൻഎസ്എസിന്റെ പിന്മാറ്റം.

പ്രതിപക്ഷ നേതാവ് വി.ഡി.സതീശനുമായുള്ള വാക്‌പോരിന് പിന്നാലെ വെള്ളാപ്പള്ളി നടേശനാണ് ഐക്യ ശ്രമത്തിന് മുൻകൈ എടുത്തത്. ഐക്യത്തിന് എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ പച്ചക്കൊടി വീശുകയും ചെയ്തിരുന്നു. തുടർ ചർച്ചകളും നിശ്ചയിച്ചിരുന്നു. ഇതിന് പിന്നാലെയാണിപ്പോൾ പിന്മാറ്റവും ഉണ്ടായിരിക്കുന്നത്.

Vellappally Natesan says there is no immediate comment on NSS withdrawal from alliance with SNDP

Next TV

Top Stories










News Roundup