നേമം (തിരുവനന്തപുരം): (https://truevisionnews.com/) നേമം വില്ലാംകോട് ആയിരവില്ലി തമ്പുരാൻ ക്ഷേത്രത്തിൽ മോഷണം. ക്ഷേത്രത്തിൽ കയറിയ കള്ളൻ കാണിക്ക വഞ്ചികൾ കുത്തിത്തുറന്ന് നോട്ടുകളെല്ലാം കൈവശപ്പെടുത്തിയ ശേഷം ചില്ലറകൾ മുണ്ടിൽ പൊതിഞ്ഞ് ക്ഷേത്ര പരിസരത്ത് ഉപേക്ഷിച്ചു.
ക്ഷേത്രഭാരവാഹിയാണ് തിങ്കളാഴ്ച രാവിലെക്ഷേത്രത്തിന് പുറത്തിരുന്ന കാണിക്കവഞ്ചി കുത്തിതുറന്ന നിലയിൽ കണ്ടെത്തിയത്. പിന്നീട് പോലീസിനെ അറിയിച്ച് അകത്ത് കയറി പരിശോധന നടത്തിയപ്പോൾ ക്ഷേത്രത്തിനുള്ളിലെ മുഴുവൻ കാണിക്ക വഞ്ചികളും കുത്തിത്തുറന്ന നിലയിലായിരുന്നു.ഓഫീസ് കെട്ടിടത്തിന്റെ വാതിലും കുത്തി തുറന്ന് അകത്ത് കയറി അലമാര പാര ഉപയോഗിച്ച്
കുത്തിത്തുറന്ന് പണവും സ്വർണപൊട്ടുകളും കൊണ്ടുപോയി. സിസിടിവി ദൃശ്യങ്ങൾ ലഭിച്ചെങ്കിലും കള്ളന്റെ രൂപം വ്യക്തമല്ല. നേമം പോലീസിൽ പരാതി നൽകിയതായി ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് ജയകുമാർ പറഞ്ഞു.
Theft at Ayiravilli Thampuran Temple in Nemom Villamcode.

































