കല്‍പ്പറ്റ: (https://truevisionnews.com/) മീനങ്ങാടിയിലുണ്ടായ ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മണങ്ങുവയൽ സ്വദേശി മരിച്ചു. കൊന്നക്കാട്ടുവിളയിൽ സൈദലവി (57) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം മീനങ്ങാടി 53-ല്‍ വെച്ചായിരുന്നു അപകടം.
കാല്‍നടയാത്രികനായിരുന്ന സൈദലവിയെ ബുള്ളറ്റ് ബൈക്ക് വന്നിടിക്കുകയായിരുന്നു. തെറിച്ചുവീണ് ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ ഓടിക്കൂടി നാട്ടുകാരും മറ്റും മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചു. ഇവിടെ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെയായിരുന്നു മരണത്തിന് കീഴടങ്ങിയത്.
Man injured in bike accident in Meenangadi dies

































