'ക്ഷമ ചോദിച്ചു, തെറ്റ് അസ്‌ലമിന് ബോധ്യപ്പെട്ടു'; അധിക്ഷേപ പരാമർശത്തിൽ നടപടി വേണ്ടെന്ന് ലിന്റോ ജോസഫ് എംഎൽഎ

'ക്ഷമ ചോദിച്ചു, തെറ്റ് അസ്‌ലമിന് ബോധ്യപ്പെട്ടു'; അധിക്ഷേപ പരാമർശത്തിൽ നടപടി വേണ്ടെന്ന് ലിന്റോ ജോസഫ് എംഎൽഎ
Jan 26, 2026 02:48 PM | By VIPIN P V

മുക്കം: ( www.truevisionnews.com ) സമൂഹമാധ്യമ ഗ്രൂപ്പിൽ വ്യക്തിപരമായി അധിക്ഷേപിച്ച മുസ്ലിംലീഗ് പ്രവർത്തകനെതിരെ നടപടി വേണ്ടെന്ന് ലിന്റോ ജോസഫ് എംഎൽഎ. അപകടത്തിൽ കാലിന് പരിക്കേറ്റ ലിന്റോ ജോസഫിനെ വികലാംഗനെന്നും മറ്റും പറഞ്ഞ് അധിക്ഷേപിച്ച പന്തിരാങ്കാവ് പുത്തൂർവട്ടം സ്വദേശി അസ്‌ലം മുഹമ്മദിനെ തിരുവമ്പാടി പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

പിന്നാലെയാണ് എംഎൽഎ സ്റ്റേഷനിലെത്തി നടപടി വേണ്ടെന്ന് ആവശ്യപ്പെട്ടത്. അസ്‌ലമിന് തെറ്റ് ബോധ്യപ്പെട്ടതായെന്നും തെറ്റ് പറ്റിയാൽ തിരുത്തുകയാണ് വേണ്ടതെന്നും എംഎൽഎ പറഞ്ഞു. തെറ്റ് പറ്റാത്തവരായി ആരും ഇല്ല. ഇതോടെ ഈ വിഷയം അവസാനിച്ചെന്നും ലിന്റോ ജോസഫ് വ്യക്തമാക്കി.

എംഎൽഎയെ അധിക്ഷേപിച്ച ലീഗുകാരനെതിരെ സമൂഹമാധ്യമങ്ങളിൽ വൻ പ്രതിഷേധം ഉയർന്നിരുന്നു. പിന്നാലെ ഡിവൈഎഫ്ഐ തിരുവമ്പാടി ബ്ലോക്ക് കമ്മറ്റിയാണ് പൊലീസിൽ പരാതി നൽകിയത്.

ഗുരുതരരോഗാവസ്ഥയിലായിരുന്ന ഒരു ചെറുപ്പക്കാരനെ അടിയന്തരമായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകാൻ ആംബുലൻസ് ഡ്രൈവർ ലഭ്യമല്ലാതെ വന്നപ്പോൾ സ്വയം ആംബുലൻസ് ഓടിച്ചുപോകവേ ടിപ്പർ ലോറി ഇടിച്ചുണ്ടായ അപകടത്തിലാണ് ലിന്റോ ജോസഫിന്റെ കാലിന് ചലനവൈകല്യം സംഭവിക്കുന്നത്. സഹജീവിയുടെ ജീവൻരക്ഷിക്കുന്നതിനിടയിൽ പറ്റിയ അപകടത്തെ തുടർന്നുണ്ടായ കാലിലെ പരിക്കിനെയാണ് ലീഗുകാരൻ മോശമായ വാക്കുകളിൽ അധിക്ഷേപിച്ചത്.

Aslam apologized realized his mistake Linto Joseph MLA says no action needed over abusive remarks

Next TV

Related Stories
ആദ്യഘട്ടത്തിൽ 178 വീടുകൾ; മുണ്ടക്കൈ ദുരന്ത ബാധിതർക്കുള്ള വീടുകൾ നറുക്കെടുപ്പിലൂടെ കൈമാറും

Jan 26, 2026 05:04 PM

ആദ്യഘട്ടത്തിൽ 178 വീടുകൾ; മുണ്ടക്കൈ ദുരന്ത ബാധിതർക്കുള്ള വീടുകൾ നറുക്കെടുപ്പിലൂടെ കൈമാറും

മുണ്ടക്കൈ ദുരന്ത ബാധിതർക്കുള്ള വീടുകൾ നറുക്കെടുപ്പിലൂടെ...

Read More >>
'പാർട്ടിയെ വഞ്ചിച്ചു';  രക്തസാക്ഷി ഫണ്ട് തട്ടിപ്പ് വെളിപ്പെടുത്തിയ വി കുഞ്ഞികൃഷ്ണനെ സിപിഎം പുറത്താക്കി

Jan 26, 2026 04:36 PM

'പാർട്ടിയെ വഞ്ചിച്ചു'; രക്തസാക്ഷി ഫണ്ട് തട്ടിപ്പ് വെളിപ്പെടുത്തിയ വി കുഞ്ഞികൃഷ്ണനെ സിപിഎം പുറത്താക്കി

രക്തസാക്ഷി ഫണ്ട് തട്ടിപ്പ് വെളിപ്പെടുത്തിയ വി കുഞ്ഞികൃഷ്ണനെ സിപിഎം...

Read More >>
ഹോട്ടലിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം; അടുക്കള പൂർണമായും കത്തി നശിച്ചു

Jan 26, 2026 04:13 PM

ഹോട്ടലിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം; അടുക്കള പൂർണമായും കത്തി നശിച്ചു

കരുനാഗപ്പള്ളിയിൽ ഹോട്ടലിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം....

Read More >>
കൽപ്പറ്റയിൽ 16കാരനെ ഫോൺ വിളിച്ചു വരുത്തി മർദ്ദിച്ച കേസ്; പതിനെട്ടുകാരൻ അറസ്റ്റിൽ

Jan 26, 2026 03:40 PM

കൽപ്പറ്റയിൽ 16കാരനെ ഫോൺ വിളിച്ചു വരുത്തി മർദ്ദിച്ച കേസ്; പതിനെട്ടുകാരൻ അറസ്റ്റിൽ

കൽപ്പറ്റയിൽ 16കാരനെ ഫോൺ വിളിച്ചു വരുത്തി മർദ്ദിച്ച കേസ്, പതിനെട്ടുകാരൻ...

Read More >>
 എന്താ കഥ ....! ഡോക്ടറും ജീവനക്കാരും ആശുപത്രി അടച്ച് കല്യാണത്തിന് പോയി: പ്രതിഷേധത്തിന് പിന്നാലെ മടങ്ങിയെത്തി

Jan 26, 2026 03:23 PM

എന്താ കഥ ....! ഡോക്ടറും ജീവനക്കാരും ആശുപത്രി അടച്ച് കല്യാണത്തിന് പോയി: പ്രതിഷേധത്തിന് പിന്നാലെ മടങ്ങിയെത്തി

കൊല്ലത്ത് ഡോക്ടറും ജീവനക്കാരും ആശുപത്രി അടച്ച് കല്യാണത്തിന് പോയി: പ്രതിഷേധത്തിന് പിന്നാലെ...

Read More >>
Top Stories