തിരുവനന്തപുരം: (https://truevisionnews.com/) വെള്ളറടയിലും പരിസര പ്രദേശങ്ങളിലും മോഷണം വ്യാപകമാകുന്നു. വീടുകളിലും സ്ഥാപനങ്ങളിലും തുടർച്ചയായി മോഷണം നടക്കുന്നതിനിടെ കഴിഞ്ഞ ദിവസം കാരമൂട് ജംഗ്ഷനിലെ പലചരക്ക് കടയിലും കവർച്ച നടന്നു. കാരമൂട് സ്വദേശി ലതയുടെ ഉടമസ്ഥതയിലുള്ള കടയുടെ പൂട്ട് തകർത്താണ് മോഷ്ടാക്കൾ അകത്തുകയറിയത്.
കടയിൽ സൂക്ഷിച്ചിരുന്ന വെളിച്ചെണ്ണ പാക്കറ്റുകൾ മുഴുവനും മോഷ്ടാക്കൾ കവർന്നു. ഏകദേശം ഒരു ലക്ഷം രൂപയോളം നാശനഷ്ടം സംഭവിച്ചതായാണ് ഉടമയുടെ പ്രാഥമിക വിലയിരുത്തൽ. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വെള്ളറട മേഖലയിലെ വിവിധ ഭാഗങ്ങളിൽ സമാനമായ രീതിയിൽ മോഷണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
കൂടാതെ ബീഡി, സിഗരറ്റ് തുടങ്ങിയ നിരവധി സാധനങ്ങള്‍ കവര്‍ന്നിട്ടുണ്ട്. കൂടാതെ കടയിൽ സൂക്ഷിച്ച 35000 രൂപയും കാണാനില്ല. നേരത്തെയും ഇതേ സ്ഥാപനത്തിൽ മോഷണം നടന്നെങ്കിലും പ്രതിയെ പിടികൂടാനായിട്ടില്ല. ഒരു മാസത്തിനുള്ളില്‍ ചെറുതും വലുതുമായ 20 ലേറെ കവര്‍ച്ചകളാണ് പ്രദേശത്ത് നടന്നിരിക്കുന്നത്.
കൂടുതലും പൂട്ടിക്കിടക്കുന്ന വീട് ലക്ഷ്യം വെച്ചാണ് കവര്‍ച്ച. കവര്‍ച്ച നടക്കുമ്പോഴെല്ലാം പൊലീസ് പ്രദേശത്തെ സിസിടിവി നിരീക്ഷിച്ച് വരുന്നെങ്കിലും മോഷ്ടാവിനെ പിടികൂടാനായിട്ടില്ല. ലതയുടെ കടയിലെ മോഷണത്തിന് പിന്നാലെ പൊലീസ് എത്തി ദൃശ്യങ്ങൾ പരിശോധിച്ച് അന്വേഷണം തുടങ്ങി.
Series of thefts in Vellarada; Grocery store broken into, massive robbery, damage worth lakhs


































