തിരുവനന്തപുരം: (https://truevisionnews.com/) ശബരിമല സ്വർണക്കൊള്ളയിൽ രേഖപ്പെടുത്തിയ മൊഴികളുടെ പകർപ്പ് എസ്ഐടി ഇഡിക്ക് കൈമാറും. പ്രതികളുടെ മൊഴികളും സാക്ഷിമൊഴികളുമാണ് നൽകുക.
നാളെ ഇഡി ഉദ്യോഗസ്ഥർ എസ്ഐടി ഓഫീസിലെത്തി ചർച്ച നടത്തും. രേഖകൾ പരിശോധിച്ച ശേഷം ആവശ്യമായവ കൈമാറും. പ്രതികളുടെയും സാക്ഷികളുടെയും മൊഴികൾ ഇഡി റെയ്ഡിന് മുൻപേ ആവശ്യപ്പെട്ടിരുന്നു.
രേഖകൾ നൽകാതിരുന്നാൽ മറ്റൊരു നിയമതർക്കമാകുമെന്നാണ് വിലയിരുത്തൽ. തർക്കം ഒഴിവാക്കാൻ തീരുമാനിച്ചതായി എസ്ഐടി മേധാവി എച്ച് വെങ്കിടേഷ് അറിയിച്ചു.
Sabarimala gold robbery: SIT to hand over copies of statements to ED.


































